സിബിഎസ്ഇ 10,12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഇന്ന് ആരംഭിച്ചു ഫയൽ
India

ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷകളുടെ പഠനം നിര്‍ബന്ധമാക്കി സിബിഎസ്ഇ; 9,10 ക്ലാസുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം

വിദ്യാഭ്യാസരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് സിബിഎസ്ഇയുടെ പാഠ്യപദ്ധതി പരിഷ്‌കാരം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധമാക്കി സിബിഎസ് ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഇനി മുതല്‍ മൂന്ന് ഭാഷകള്‍ ഉണ്ടാകും. ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഫിസില്‍ക്കല്‍ എജ്യുക്കേഷനും ആര്‍ട്ടും വൊക്കേഷണല്‍ വിദ്യാഭ്യാസവും നിര്‍ബന്ധമാക്കി. വിദ്യാഭ്യാസരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് സിബിഎസ്ഇയുടെ പാഠ്യപദ്ധതി പരിഷ്‌കാരം.

2026-27 അധ്യയന വര്‍ഷം മുതല്‍ 9-ാം ക്ലാസ്സില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും ഇത് ബാധകമാകുക. ഈ ബാച്ച് ആയിരിക്കും 2028-ല്‍ പുതിയ രീതിയിലുള്ള ബോര്‍ഡ് പരീക്ഷകള്‍ ആദ്യമായി എഴുതുക. നിലവിലെ രീതിയില്‍ രണ്ട് ഭാഷകള്‍ മാത്രം പഠിക്കുന്നതിന് പകരം, പത്താം ക്ലാസ് വരെ വിദ്യാര്‍ഥികള്‍ മൂന്ന് ഭാഷകള്‍ പഠിക്കണമെന്ന് 2020ലെ ദേശീയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്തിരുന്നു.

പുതിയ പരിഷ്‌കാരം അനുസരിച്ച്, ഭാഷാ വിഷയങ്ങളെ മൂന്ന് തലങ്ങളായി തിരിച്ചിരിക്കുന്നു: ഇത് ആറാം ക്ലാസ് മുതല്‍ ആയിരിക്കും ആരംഭിക്കുക. ഈ ബാച്ച് വിദ്യാര്‍ഥികള്‍ 2031-ല്‍ ബോര്‍ഡ് പരീക്ഷ എഴുതുമ്പോഴായിരിക്കും പരീക്ഷാ രീതി പൂര്‍ണ്ണമായും മാറുന്നതും ത്രിഭാഷാ പദ്ധതി പൂര്‍ണ്ണമായി നടപ്പിലാകുകയും ചെയ്യുക.

Compulsory third language in Class 6, vocational education a must in Class 9-10: CBSE releases new curriculum

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനിലെ ഏറ്റവും വലിയ പാലം യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്; 'കൂടുതല്‍ പിന്നാലെ'യെന്ന് ട്രംപ്

14 ദിവസം മൈദ പൂർണ്ണമായും ഉപേക്ഷിക്കൂ,ശരീരത്തിലെ മാറ്റങ്ങൾ അറിയാം

'നമുക്ക് സത്യാവസ്ഥ അറിയില്ല; തെറ്റ് ചെയ്താൽ ആരായാലും ശിക്ഷിക്കപ്പെടണം'

വിനോദയാത്രയ്ക്കിടെ ബാവലി പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് ശ്രമം; മൂന്ന് പേരെ വെടിവച്ചിട്ട് മലയാളി; ഒരാള്‍ കൊല്ലപ്പെട്ടു

SCROLL FOR NEXT