ഹിമാചൽ പ്രദേശിൽ സംസ്ഥാന കോൺ​ഗ്രസ് കമ്മിറ്റി ഒന്നടങ്കം പിരിച്ചുവിട്ടു ഫയൽ
India

ഹിമാചൽ പ്രദേശിൽ സംസ്ഥാന കോൺ​ഗ്രസ് കമ്മിറ്റി ഒന്നടങ്കം പിരിച്ചുവിട്ടു

ഹിമാചലിലെ കോൺ​ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതിനെക്കുറിച്ച് വിശദീകരിക്കുന്ന എഐസിസിയുടെ കത്ത് പുറത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ഷിംല: ഹിമാചൽ പ്രദേശിലെ കോൺ​ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഉൾപ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗേ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോൺ​ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടിട്ടുണ്ട്.

ഹിമാചലിലെ കോൺ​ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതിനെക്കുറിച്ച് വിശദീകരിക്കുന്ന എഐസിസിയുടെ കത്ത് പുറത്തുവന്നിട്ടുണ്ട്. കെ സി വേണു​ഗോപാലിന്റെ പേരിലാണ് കത്ത്. പിസിസിയുടെ മുഴുവൻ സംസ്ഥാനഘടകവും ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ പ്രസിഡൻ്റുമാരേയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിടാനുള്ള നിർദ്ദേശത്തിന് ബഹുമാനപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ അംഗീകാരം നൽകിയെന്നാണ് കത്തിൽ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT