പ്രിയങ്ക ഗാന്ധി തേയിലത്തോട്ടത്തില്‍/ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം 
India

'ദാ ഇങ്ങനെയല്ലേ?' കൊളുന്തു നുള്ളി വട്ടിയിലിട്ട് പ്രിയങ്ക; തൊഴിലാളികള്‍ക്കൊപ്പം (വിഡിയോ)

'ദാ ഇങ്ങനെയല്ലേ?' കൊളുന്തു നുള്ളി വട്ടിയിലിട്ട് പ്രിയങ്ക; തൊഴിലാളികള്‍ക്കൊപ്പം

സമകാലിക മലയാളം ഡെസ്ക്

ഗുവാഹതി: അസമില്‍ തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ക്കൊപ്പം കൊളുന്തു നുള്ളി അവരില്‍ ഒരാളായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സദൂരുവിലെ തോട്ടത്തിലാണ് പ്രിയങ്ക തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നത്.

തോട്ടത്തില്‍ എത്തിയ പ്രിയങ്ക തൊഴിലാളികള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ചു. തൊഴിലാളികളോട് ജോലിയെക്കുറിച്ച് പ്രിയങ്ക ചോദിച്ചറിഞ്ഞതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ജോലിയില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു പ്രധാനമായും പ്രിയങ്ക ആരാഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അസമില്‍ പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ മുതല്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണ് പ്രിയങ്ക. ഇന്നലെ ഗോത്രവിഭാഗങ്ങള്‍ക്കൊപ്പമായിരുന്നു സമയം ചെലവഴിച്ചത്. അവര്‍ക്കൊപ്പം പ്രിയങ്ക ചുവടു വച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുലും പ്രിയങ്കയുമാണ് കോണ്‍ഗ്രസിന്റെ പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയതും മീന്‍പിടിത്തത്തില്‍ ഒപ്പം ചേര്‍ന്നതും ദേശീയതലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുലിന്റെ പീഡനത്തിനിരയായ അതിജീവിതമാര്‍ ഇനിയുമുണ്ട്'; റിനിയെ ചോദ്യം ചെയ്യണം, മുഖ്യമന്ത്രിക്ക് പരാതി

'ഇത്തരം നിസാര കാര്യങ്ങളുമായി വരരുത്, പിഴ ചുമത്തും', പാര്‍ലമെന്റില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി

തിയറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തിവയ്ക്കും; 23ന് സിനിമാ പണിമുടക്ക്

ഷോപ്പിങ് ബാഗുകളിലും കവറുകളിലും ദൈവനാമങ്ങൾ ഉപയോഗിക്കരുത്; ഉത്തരവിറക്കി സൗദി അറേബ്യ

'ജനപങ്കാളിത്തത്തിലുള്ള ആശങ്ക; ആര് തടസ്സപ്പെടുത്തിയാലും തിരുനാവായയില്‍ മഹാമാഘ മഹോത്സവം നടത്തും'

SCROLL FOR NEXT