പ്രതീകാത്മക ചിത്രം 
India

കോൺ​ഗ്രസ് എംഎൽഎയുടെ സഹോദരീ പുത്രൻ വെടിയേറ്റ് മരിച്ചു 

മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ

Author : സമകാലിക മലയാളം ഡെസ്ക്

പാട്ന: കോൺഗ്രസ് എം‌എൽ‌എയുടെ സഹോദരീ പുത്രൻ വെടിയേറ്റ് മരിച്ചു. കാർഗഹാർ എം‌എൽ‌എ സന്തോഷ് മിശ്രയുടെ അനന്തരവൻ സാർജീവ് മിശ്ര ആണ് മരിച്ചത്. ബീഹാറിലെ സസാരാമിൽ വെച്ച് മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ. 

സാർജീവ് മിശ്ര വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. മുൻവൈരാ​ഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് സംശയം. സഞ്ജീവ് മിശ്രയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സർദാർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സഞ്ജീവ് മിശ്ര പദ്ധതിയിട്ടിരുന്നു.  കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്മാവൻ സന്തോഷിന് വേണ്ടി പ്രചാരണത്തിലും ഇദ്ദേഹം സജീവമായിരുന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ