കൈക്കൂലി പണം സബ് ഇന്‍സ്‌പെക്ടര്‍ വിഴുങ്ങുന്നത് തടയുന്ന ദൃശ്യം 
India

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് എത്തി, പണം വിഴുങ്ങി എസ്‌ഐ; വായില്‍ കൈയിട്ട് വലിച്ചെടുക്കാന്‍ ശ്രമം- വീഡിയോ

ഹരിയാനയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ സബ് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് കൈയോടെ പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

ഫരീദാബാദ്: ഹരിയാനയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ സബ് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് കൈയോടെ പിടികൂടി. പോത്ത് മോഷണ കേസില്‍ പ്രതിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെങ്കില്‍ പതിനായിരം രൂപയാണ് സബ് ഇന്‍സ്‌പെക്ടര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇത് വാങ്ങുന്നതിനിടെയാണ് സബ് ഇന്‍സ്‌പെക്ടറെ തന്ത്രപൂര്‍വ്വം വിജിലന്‍സ് കുടുക്കിയത്. 

എന്നാല്‍ കൈക്കൂലിയായി വാങ്ങിയ പണം സബ് ഇന്‍സ്‌പെക്ടര്‍ വിഴുങ്ങാന്‍ ശ്രമിച്ചത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൈക്കൂലിയായി വാങ്ങിയ പണം സബ് ഇന്‍സ്‌പെക്ടര്‍ വിഴുങ്ങാന്‍ ശ്രമിച്ചത്. ബലപ്രയോഗത്തിലൂടെ വിജിലന്‍സ് ഓഫീസര്‍മാര്‍ ഇത് തടയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഫരീദാബാദിലാണ് സംഭവം. സബ് ഇന്‍സ്‌പെക്ടര്‍ മഹീന്ദ്രയാണ് കൈക്കൂലി കേസില്‍ വിജിലന്‍സ് സംഘം പിടികൂടിയപ്പോള്‍ പണം വിഴുങ്ങാന്‍ ശ്രമിച്ചത്. ബലംപ്രയോഗിച്ച് മഹീന്ദ്ര പണം വിഴുങ്ങുന്നത് തടയാന്‍ വിജിലന്‍സ് സംഘം ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

നിലത്തുകിടന്ന മഹീന്ദ്രയുടെ വായില്‍ കൈയിട്ട് പണം വീണ്ടെടുക്കാന്‍ വിജിലന്‍സ് സംഘം ശ്രമിച്ചു. എന്നാല്‍ ശക്തമായ ചെറുത്തുനില്‍പ്പാണ് സബ് ഇന്‍സ്‌പെക്ടര്‍ നടത്തിയത്. ഇതില്‍ ഇടപെടാന്‍ ശ്രമിച്ച മറ്റൊരാളെ വിജിലന്‍സ് സംഘം തള്ളി നീക്കുന്നതും വീഡിയോയില്‍ കാണാം.

പോത്ത് നഷ്ടപ്പെട്ട ഉടമ പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് ഉദ്യോഗസ്ഥനെ സമീപിച്ചത്. പ്രതിക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി പതിനായിരം രൂപയാണ് മഹേന്ദ്ര കൈക്കൂലിയായി  ആവശ്യപ്പെട്ടത്. ആറായിരം രൂപ ഇതിനോടകം നല്‍കി. ബാക്കി നല്‍കുന്നതിന് മുന്‍പാണ് പോത്തിന്റെ ഉടമ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് തന്ത്രപൂര്‍വ്വം വിജിലന്‍സ് സംഘം സബ് ഇന്‍സ്‌പെക്ടറെ കുടുക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT