രഹസ്യമുറിയില്‍ നിന്നും പൊലീസ് യുവതികളെ പുറത്തിറക്കുന്നു 
India

ബാറിനകത്തെ രഹസ്യമുറിയില്‍ 17 സത്രീകള്‍; റെയ്ഡിനെത്തിയ പൊലീസ് ഞെട്ടി

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ബാറില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ രഹസ്യമുറിയില്‍  17 സ്ത്രീകളെ ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ബാറില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ രഹസ്യമുറിയില്‍  17 സ്ത്രീകളെ ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. മുംബൈയിലെ അന്ധേരിയിലെ ഒരു ബാറിലാണ് സംഭവം. പതിനഞ്ച് മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ഒടുവിലാണ് പൊലീസിന് സ്ത്രീകളെ ഒളിപ്പിച്ച ബാറിലെ രഹസ്യമുറി കണ്ടെത്താനായത്. 

രഹസ്യമുറിയില്‍ എസിയും വെന്റിലേഷനും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ശീതളപാനീയളും ബാര്‍ അധികൃതര്‍ ഈ മുറിയില്‍ സൂക്ഷിച്ചിരുന്നു. യുവതികളെ ഇവിടെ നിന്നും രക്ഷിച്ച പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് 20 പേര്‍ക്കെതിരെ കേസ്  എടുക്കുകയും ചെയ്തു.

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ബാര്‍ നടത്തുന്നതായി പൊലീസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ്് പൊലീസ് പരിശോധന നടത്തിയത്. പ്രവര്‍ത്തന സമയം കഴിഞ്ഞിട്ടും ബാര്‍ തുറക്കുന്നതായും പരാതിയില്‍ പറയുന്നു. ബാറില്‍ മുഴുവന്‍ പൊലീസ് അരിച്ചുപെറുക്കിയിട്ടും ബാര്‍ഗേള്‍സിനെ കണ്ടെത്തായിരുന്നില്ല. തുടര്‍ന്ന് ബാര്‍ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ഇവിടെ ബാര്‍ഗേള്‍സ് ഇല്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി.

പിറ്റേദിവസം അതിരാവിലെ പൊലീസ് വീണ്ടും പരിശോധന നടത്തി. അതിനിടെയാണ് ഗ്രീന്‍ റൂമിന് സമീപം ഒരു ഗ്ലാസ് പാനല്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയത്. ഇത് തല്ലിതകര്‍ത്തപ്പോഴാണ് ഒരു ഇലക്ട്രോണിക് ഡോര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അത് തുറന്നപ്പോഴാണ് 
ചെറിയ ഒരു ചെറിയ രഹസ്യമുറി കണ്ടെത്തിയത്. അതിനകത്തായിരുന്നു 17 ബാര്‍ഗേള്‍സിനെ ഒളിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ബാര്‍ സീല്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT