India

അവിഹിത ബന്ധം ആരോപിച്ച് യുവാവിനും യുവതിക്കും മര്‍ദനം, അടിച്ചത് ടിഎംസി നേതാവെന്ന് പ്രതിപക്ഷം-വീഡിയോ

സംഭവം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടര്‍ന്ന് ഉപദ്രവിച്ച ആള്‍ക്കായുള്ള അന്വേഷണത്തിലാണെന്നാണ് പൊലീസ് പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളില്‍ അവിഹിതബന്ധം ആരോപിച്ച് യുവാവിനെയും യുവതിയെയും ആള്‍ക്കൂട്ടത്തിന് നടുവില്‍ ക്രൂരമര്‍ദനത്തിനിരയാക്കിയ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നടപടിയെടുക്കുമെന്ന് വിശദീകരണവുമായി പൊലീസ്. സംഭവം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടര്‍ന്ന് ഉപദ്രവിച്ച ആള്‍ക്കായുള്ള അന്വേഷണത്തിലാണെന്നാണ് പൊലീസ് പറയുന്നത്.

ഉത്തര്‍ ദിനാജ്പുര്‍ ജില്ലയിലെ ചോപ്രയിലാണ് സംഭവം നടന്നത്. വീഡിയോ സാമൂഹികമാധ്യമത്തിലൂടെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. യുവതിയെയും യുവാവിനെയും മുളവടി ഉപയോഗിച്ച് ഒരു പുരുഷന്‍ ക്രൂരമായി മര്‍ദിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മര്‍ദിച്ചത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണെന്നും ഇക്കാരണത്താലാണ് കേസെടുക്കാത്തതെന്നും ആരോപിച്ച് ബിജെപി രംഗത്ത് വന്നതോടെയാണ് സംഭവം രാഷ്ട്രീയപരമായ ചര്‍ച്ചകളിലേക്ക നയിച്ചത്. സിപിഎമ്മും തൃണമൂലിനെതിരെ വിമര്‍ശനവുമായി രംഗത്തുണ്ട്. പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി ഭരണത്തിന്റെ വികൃതമുഖമാണ് ഇതെന്ന് ബിജെപി വക്താവ് അമിത് മാളവ്യ സാമൂഹിക മാധ്യമമായ എക്സില്‍ വിമര്‍ശിച്ചു. യുവതിയെയും യുവാവിനെയും മര്‍ദിക്കുന്നയാള്‍ ചോപ്രയിലെ എംഎല്‍എ ഹമിദുര്‍ റഹ്മാന്റെ അടുത്ത അനുയായി ആണെന്നും മാളവ്യ എക്‌സിലെ കുറിപ്പില്‍ പറയുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നെന്ന് യുഎന്‍എച്ച്ആർസി പ്രമേയം, എതിര്‍ത്ത് വോട്ട് ചെയ്ത് ഇന്ത്യ

'ഡോക്ടര്‍ വിശേഷണം മെഡിക്കല്‍ ബിരുദമുള്ളവര്‍ക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാം'

'ജാഗ്രതയോടെ സംസാരിക്കണം, പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രതികരണങ്ങള്‍ വേണ്ട'

രണ്ട് വയസുകാരനെ ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍; മാതാപിതാക്കളെ തെരഞ്ഞ് പൊലീസ്

ശാരീരിക ആക്രമണം, രണ്ട് പ്രതികൾ 60,000 ദിർഹം പിഴ അടയ്ക്കണം; ശിക്ഷ വിധിച്ച് അബുദാബി കോടതി

SCROLL FOR NEXT