ഓടുന്ന ബൈക്കില്‍ കമിതാക്കളുടെ പ്രണയ സല്ലാപം, സ്‌ക്രീന്‍ഷോട്ട്‌ 
India

ഇന്ധന ടാങ്കില്‍ ഹെല്‍മറ്റ് ധരിക്കാതെ യുവതി; ബൈക്കില്‍ പരസ്പരം കെട്ടിപ്പിടിച്ച് കമിതാക്കളുടെ 'പ്രണയലീല' - വീഡിയോ 

അടുത്തിടെ, ബൈക്ക് യാത്രകളില്‍ അപകടകരമായ രീതിയില്‍ പ്രണയ ചേഷ്ടകള്‍ കാണിക്കുന്ന കമിതാക്കളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്തിടെ, ബൈക്ക് യാത്രകളില്‍ അപകടകരമായ രീതിയില്‍ പ്രണയ ചേഷ്ടകള്‍ കാണിക്കുന്ന കമിതാക്കളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഗതാഗതനിയമ ലംഘനം നടത്തിയതിന് നിരവധിപ്പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ ഓടുന്ന ബൈക്കില്‍ കമിതാക്കള്‍ പ്രണയ സല്ലാപത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഡല്‍ഹി മംഗോള്‍പുരി ഔട്ടര്‍ റിംഗ് റോഡ് മേല്‍പ്പാലത്തിലാണ് സംഭവം. മറ്റു യാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്. ബൈക്കിന്റെ ഇന്ധനടാങ്കിലാണ് യുവതി ഇരിക്കുന്നത്. തുടര്‍ന്ന് ബൈക്ക് ഓടിക്കുന്ന കാമുകനുമായി പ്രണയ സല്ലാപത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് വൈറലായത്. പരസ്പരം കെട്ടിപ്പിടിച്ചായിരുന്നു ബൈക്കില്‍ ഇരുവരും യാത്ര ചെയ്തിരുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമിതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തെ കുറിച്ച് ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

യുവതി ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് അടക്കം നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന തരത്തിലും നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ഇരുവര്‍ക്കുമെതിരെ ശക്തമായ നടപടി എടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT