India

കോവാക്‌സിന്റെ അന്തിമഘട്ട പരീക്ഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാകും, ജൂലൈയില്‍ 25 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍: കേന്ദ്ര ആരോഗ്യമന്ത്രി 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. 26000 സന്നദ്ധ പ്രവര്‍ത്തകരിലാണ് അവസാനഘട്ട പരീക്ഷണം നടത്തുന്നത്. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരതി ബയോടെക്കും പ്രമുഖ ആരോഗ്യ ഗവേഷണ കേന്ദ്രമായ ഐസിഎംആറും ചേര്‍ന്നാണ് മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നത്.

ഏറ്റവും നൂതനമായ വാക്‌സിന്‍ പരീക്ഷണമാണ് രാജ്യത്ത് നടക്കുന്നതെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കാനാണ് ശ്രമം. രണ്ടുമാസത്തിനകം അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും വെബ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

ജൂലൈ മാസത്തിനകം 25 കോടി ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനാണ് സര്‍്ക്കാര്‍ പദ്ധതിയിടുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ വാക്‌സിന്‍ പരീക്ഷണത്തിന്റെ ഫലം പുറത്തുവരുമെന്നാണ് ഭാരതി ബയോടെക് ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത്. ഫെബ്രുവരിയോടെ വാക്‌സിന്‍ എത്തുമെന്നാണ് ഐസിഎംആര്‍ അവകാശപ്പെടുന്നത്. മുന്‍ഗണനാക്രമത്തില്‍ വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ