Shanmugam, Edappadi K Palaniswami  
India

'എടപ്പാടി സ്ഥാനമൊഴിയണം'; തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എഐഎഡിഎംകെയില്‍ ആഭ്യന്തര കലഹം

എടപ്പാടി ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി പിളരാനുള്ള സാധ്യത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ അണ്ണാ ഡിഎംകെ ( AIADMK ) പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം. പാര്‍ട്ടി അധ്യക്ഷന്‍ എടപ്പാടി കെ പളനിസ്വാമി, എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് മുതിര്‍ന്ന നേതാവ് സി വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എം എല്‍ എമാരും മുന്‍ മന്ത്രിമാരും ആവശ്യപ്പെട്ടു.

എടപ്പാടി ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി പിളരാനുള്ള സാധ്യത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പളനിസ്വാമിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേരിടുന്ന നാലാമത്തെ തെരഞ്ഞെടുപ്പ് പരാജയമാണിത്. 234 സീറ്റുകളില്‍ വെറും 47 സീറ്റുകള്‍ മാത്രമാണ് ഇത്തവണ പാര്‍ട്ടിക്ക് നേടാനായത്. ഇനിയും എടപ്പാടിയുടെ നേതൃത്വം അംഗീകരിക്കാനാവില്ലെന്ന് ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം പറയുന്നു.

തുടര്‍ച്ചയായ പരാജയം മൂലം പ്രവര്‍ത്തകരുടെ മനോവീര്യം നഷ്ടപ്പെട്ടതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയ്യുടെ ടിവികെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനാണ് ഷണ്‍മുഖം വിഭാഗം താല്‍പ്പര്യപ്പെടുന്നത്. ഷണ്‍മുഖത്തിന്റെ നേതൃത്വത്തില്‍ 30 എംഎല്‍എമാര്‍ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് എടപ്പാടി പളനിസ്വാമി നടത്തിയ നീക്കങ്ങളാണ് പിളര്‍പ്പ് ഒഴിവാക്കിയത്.

ഇതിനിടെ, ചിരവൈരികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും സഹകരിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതകളും ചര്‍ച്ചയായിരുന്നു. ഡിഎംകെയുടെ പുറത്തു നിന്നുള്ള പിന്തുണ സ്വീകരിച്ച് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന നിര്‍ദേശമാണ് ഉയര്‍ന്നത്. എന്നാല്‍ പിന്നീട് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. വീണ്ടും അധികാരമൊന്നുമില്ലാതെ പ്രതിപക്ഷത്തായതോടെയാണ്, എഐഎഡിഎംകെയില്‍ നേതൃത്വത്തിനെതിരെ കലഹം ശക്തമായത്.

Crisis in AIADMK after Tamil Nadu polls, Shanmugam-led faction wants Edappadi K Palaniswami to quit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഹ്ലാദപ്രകടനം പോലും നടത്താന്‍ പറ്റുന്നില്ല, ഇങ്ങനെ പോയാല്‍ അണികളുടെ അടികിട്ടും; കടുത്ത അതൃപ്തിയുമായി ലീഗ്

Kerala CM Selection Live: ഡല്‍ഹിയില്‍ എത്താന്‍ മുരളീധരനു നിര്‍ദേശം, നാളെ ഹൈക്കമാന്‍ഡുമായി ചര്‍ച്ച

'വിജയ്‌യുടെ ദാരിദ്ര്യ കഥ പച്ചക്കള്ളം!; അദ്ദേഹം സ്‌കൂളില്‍ എന്റെ സഹപാഠി'; തുറന്നടിച്ച് എഴുത്തുകാരന്‍ മനു ജോസഫ്

ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം; വേനൽമഴയിൽ ചോർന്നൊലിച്ച് കോഴിക്കോട് ന്യൂ പാളയം മാർക്കറ്റ്

'ക്യാരക്ടർ ഡെവലപ്പ്‌മെന്റും, ഡീറ്റെയ്‌ലിങും ഉണ്ടായിരുന്നില്ല'; പേട്രിയറ്റ് വിമര്‍ശനങ്ങളുടെ കാരണം നിരത്തി മോഹന്‍ലാല്‍

SCROLL FOR NEXT