Video: Crocodile Drags Odisha Woman Into River X
India

കുളിക്കാനിറങ്ങിയ സ്ത്രീയെ മുതല വലിച്ചുകൊണ്ടുപോയി; ഒന്നും ചെയ്യാനാകാതെ നാട്ടുകാര്‍; ഉള്ളുലയ്ക്കും വിഡിയോ

ഒഡിഷയിലെ ജാജ്പൂര്‍ ജില്ലയിലെ ഖരസ്‌ത്രോത നദിയിലാണ് 55 കാരിയായ സ്ത്രീയെ മുതല ആക്രമിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: നാട്ടുകാര്‍ നോക്കി നില്‍ക്കെ നദിയില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീയെ മുതല കടിച്ചു വലിച്ചു കൊണ്ടുപോയി. ഒഡിഷയിലെ ജാജ്പൂര്‍ ജില്ലയിലെ ഖരസ്‌ത്രോത നദിയിലാണ് 55 കാരിയായ സ്ത്രീയെ മുതല ആക്രമിച്ചത്. സൗദാമിനി വഹാല തിങ്കളാഴ്ച വൈകുന്നേരമാണ് തുണി അലക്കാനും കുളിക്കാനും നദിയിലേയ്ക്ക് പോയത്. ആ സമയത്താണ് മുതല കടിച്ചു കൊണ്ടുപോയത്.

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ആളുകള്‍ പാലത്തിന് മുകളില്‍ നിന്ന് ബഹളം വെച്ച് മുതലയെ ഓടിക്കാന്‍ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

മുതല സ്ത്രീയെ കടിച്ചു വലിക്കുന്നത് കണ്ടയുടന്‍ അവരെ രക്ഷിക്കാന്‍ നദിയിലേയ്ക്ക് ചാടി. പക്ഷേ, എല്ലാ ശ്രമങ്ങളും പാഴായെന്ന് ദൃക്‌സാക്ഷി നബ കിഷോര്‍ പറഞ്ഞു.

Video: Crocodile Drags Odisha Woman Into River

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT