DAWOOD IBRAHIM Center-Center-Delhi
India

പക്ഷപാതം പാടില്ല, ബിന്‍ലാദനെ വധിച്ച അതേ പാകിസ്ഥാനിലാണ് ദാവൂദ് ഇബ്രാഹിമും; യുഎന്‍ റിപ്പോര്‍ട്ട് തിരുത്തി ഇന്ത്യ

1993ലെ മുംബൈ സ്‌ഫോടനത്തിനു ശേഷം ഇന്ത്യ വിട്ട ദാവൂദ് ഇബ്രാഹിം ഇപ്പോഴും പിടികിട്ടാപുള്ളി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

ന്യൂഡല്‍ഹി: അല്‍ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ലാദനെ കണ്ടെത്തി വധിച്ച അതേ പാകിസ്ഥാനിലാണ് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമും ഉള്ളതെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ . 1993ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്കു ശേഷം ദാവൂദ് രാജ്യം വിട്ടതാണെന്നും പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുകയാണെന്നും യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി രാഘു പുരി വ്യക്തമാക്കി. ദാവൂദ് ഇന്ത്യയിലാണെന്നുള്ള യുഎന്‍ പ്രത്യേക പ്രതിനിധിയുടെ പരാമര്‍ശത്തില്‍ കടുത്ത ഭാഷയിലാണ് ഇന്ത്യ വിയോജിപ്പ് രേഖപ്പെടുത്തിയത്.

'ഭീകരപ്രവര്‍ത്തനങ്ങളും മനുഷ്യാവകാശങ്ങളും' എന്ന വിഷയത്തില്‍ യുഎന്‍ പ്രത്യേക പ്രതിനിധി ബെന്‍ സോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ദാവൂദിന്റെ 'ഡി' കമ്പനി പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലാണെന്നുള്ള പരാമര്‍ശം ഉണ്ടായത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് രഘു പുരി ബെന്‍ സോളിന്റെ റിപ്പോര്‍ട്ടിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയത്.

2003ല്‍ യുഎന്‍ ഉപരോധപട്ടികയില്‍ ഉള്‍പ്പെടുന്നതിന് ഏറെ മുന്‍പ് ദാവൂദ് ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞതാണ്. അല്‍ഖ്വയ്ദയുമായുള്ള ബന്ധത്തിന്റെ പേരിലാണ് പിന്നീട് ദാവൂദിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ദാവൂദ് ഇപ്പോഴും ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളിയാണ്. 26/11 മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്തവരുള്‍പ്പടെ ഇന്ത്യ തിരയുന്ന നിരവധി ഭീകരര്‍ പതിറ്റാണ്ടുകളായി പാകിസ്ഥാനില്‍ കഴിയുകയാണ്.

ആഗോള സമൂഹത്തിന്റെ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ മാത്രമാണ് പാക്കിസ്ഥാന്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. യുഎന്‍ റിപ്പോര്‍ട്ടിന്റെ വിവിധ ഭാഗങ്ങളില്‍ പക്ഷപാതം പ്രകടമാണെന്നും യുഎന്‍ പ്രത്യേക പ്രതിനിധി നിഷ്പക്ഷതയും സത്യസന്ധതയും ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Dawood is also in the same Pakistan where osama was killed; India corrects UN reporter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിജെപി പ്രതിഷേധവുമായി ബന്ധമില്ലെന്ന് നേഹ ബോറ; സമാധാന ബോണ്ട് നോട്ടീസിനെതിരെ ഹര്‍ജി

കുട്ടികളെ ലക്ഷ്യം വെച്ച് ഓൺലൈൻ ഗെയിമിങ് തട്ടിപ്പ്; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'അന്ന് 12 മണിയായാൽ റോഡിൽ ഒരു പെൺകൊച്ചിനെ പോലും കാണാൻ പറ്റില്ല, ഇന്നോ ? തമാശ മാറിയിപ്പോൾ'

'ഞങ്ങള്‍ കക്കാറുണ്ട്, നല്ലത് കക്കും, എനിക്കെന്റെ പൈസ കിട്ടണം, വെടക്കാക്കിയാല്‍ മൊത്തം ക്രാഷാകും'; കെഎംസിസി കവര്‍ച്ചയില്‍ പ്രതികളുടെ ഓഡിയോ ക്ലിപ്പ് പുറത്ത്

വിപ്പ് ലംഘിച്ച് ബിജെപി അംഗം വോട്ട് ചെയ്തു; ഉപ്പുതറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി