ഹര്‍ഷിത കെജരിവാള്‍/പിടിഐ 
India

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ അക്കൗണ്ടില്‍നിന്ന് പണം പോയി; ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി കെജരിവാളിന്റെ മകള്‍

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ അക്കൗണ്ടില്‍നിന്ന് പണം പോയി; ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി കെജരിവാളിന്റെ മകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകള്‍ ഹര്‍ഷിതയ്ക്ക് 34,000 രൂപ നഷ്ടമായി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സോഫ വില്‍പ്പനയ്ക്കു വച്ചതിനെത്തുടര്‍ന്നാണ് ഹര്‍ഷിത തട്ടിപ്പിന് ഇരയായത്. സോഫ വാങ്ങാന്‍ എത്തിയതെന്ന വ്യാജേന ഒരാള്‍ ഹര്‍ഷിതയെ ബന്ധപ്പെടുകയായിരുന്നു.

സോഫ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചയാള്‍ക്ക് ഹര്‍ഷിത അക്കൗണ്ട് നമ്പര്‍ കൈമാറി. അക്കൗണ്ട് വിവരങ്ങള്‍ ശരിയാണോയെന്നു പരിശോധിക്കാനാണെന്ന് പറഞ്ഞ് ഇയാള്‍ ചെറിയൊരു തുക കൈമാറുകയും ചെയ്തു. 

ഇതിനു പിന്നാലെ ഇയാള്‍ ഹര്‍ഷിതയ്ക്ക് ഒരു ക്യുആര്‍ കോഡ് അയച്ചുകൊടുക്കുകയായിരുന്നു. ഇത് സ്‌കാന്‍ ചെയ്താല്‍ പറഞ്ഞുറപ്പിച്ച തുക അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. 

സംശയത്തിനൊന്നും ഇടവരാത്ത രീതിയില്‍ ആയിരുന്നു പെരുമാറ്റം എന്നതിനാല്‍ ഹര്‍ഷിത ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു. ഉടന്‍ തന്നെ അക്കൗണ്ടില്‍നിന്ന് ഇരുപതിനായിരം രൂപ നഷ്ടമായി. ഇക്കാര്യം അറിയിച്ചപ്പോള്‍, ക്യൂആര്‍ കോഡ് തെറ്റായാണ് അയച്ചതെന്നും മറ്റൊന്ന് അയച്ചുതരാമെന്നും ഇയാള്‍ അറിയിച്ചു. ഈ കോഡ് സ്‌കാന്‍ ചെയ്തതോടെ പതിനാലായിരം രൂപ കൂടി അക്കൗണ്ടില്‍നിന്നു നഷ്ടപ്പെട്ടെന്ന് പരാതിയില്‍ പറയുന്നു. 

ഹര്‍ഷിതയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT