അനില്‍ ബൈജാല്‍ കെജരിവാളിനൊപ്പം/ഫയല്‍ 
India

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് വിശദീകരണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് വിശദീകരണം. രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് വര്‍ഷവും നാല് മാസവും ഗവര്‍ണര്‍ പദവിയിലിരുന്നതിന് ശേഷമാണ് ബൈജാലിന്റെ രാജി.

ഡല്‍ഹിയുടെ ഭരണാധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിക്കൊണ്ടുള്ള നിയമഭേദഗതി കഴിഞ്ഞ വര്‍ഷമാണ് പ്രാബല്യത്തില്‍ വന്നത്. ഇതിന് പിന്നാലെ ഡല്‍ഹി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അധികാര വടംവലികള്‍ രൂക്ഷമായിരുന്നു. ഗവര്‍ണര്‍ ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ കൈകള്‍ ബന്ധിച്ചിരിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

2016ലാണ് ഡല്‍ഹിയുടെ ലഫ്റ്റനന്റ് ഗവര്‍ണറായി മുന്‍ ആഭ്യന്തര സെക്രട്ടറിയായ അനില്‍ ബൈജാലിനെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത്. നജീബ് ജങിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നായിരുന്നു നിയമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം