പ്രതീകാത്മക ചിത്രം 
India

മന്ത്രവാദം നടത്തിയെന്ന് സംശയം; യുവാവ് അയല്‍വാസിയെ കുത്തിക്കൊന്നു

മന്ത്രവാദം നടത്തിയെന്ന സംശയത്തിലാണ് സുനിലിനെ ആക്രമിച്ചതെന്ന് വിനോദ് പൊലിസില്‍ മൊഴി നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  മന്ത്രവാദം നടത്തിയെന്ന സംശയത്തില്‍ യുവാവ് അയല്‍വാസിയെ കുത്തിക്കൊന്നു. 47കാരനായ സുനിലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റൊരു അയല്‍വാസിക്കും പരിക്കേറ്റു. പ്രതി വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ജാഫര്‍പൂര്‍ കലാനില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

'അയല്‍വാസിയായ വിനോദ് ആണ് സുനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. ആക്രണത്തില്‍ മറ്റൊരു അയല്‍വാസിയായ രാജ്പാലിനും പരിക്കേറ്റു. അയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്'  ഡെപ്യൂട്ടി കമ്മീഷണര്‍ ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

മന്ത്രവാദം നടത്തിയെന്ന സംശയത്തിലാണ് സുനിലിനെ ആക്രമിച്ചതെന്ന് വിനോദ് പൊലിസില്‍ മൊഴി നല്‍കി. സുനിലിന്റെ പറമ്പില്‍ വിനോദ് മലമൂത്ര വിസര്‍ജനം നടത്തിയതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ഇവര്‍ തമ്മില്‍ തര്‍ക്കുമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ചോര കൊണ്ടുള്ള കടം ചോര കൊണ്ടേ ഞങ്ങള്‍ തീര്‍ത്തിട്ടുള്ളൂ'; മലയാളത്തിലേക്ക് ആര്യയുടെ മടങ്ങി വരവ്; 'അനന്തന്‍ കാട്' ട്രെയ്‌ലര്‍

യുഎസ് ബി-52 ബോംബർ വിമാനം തകർന്നു വീണു; 8 മരണം

വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

80ാം മിനിറ്റിൽ അരാഹോ ​ഗോൾ; സൗദിക്കെതിരെ തോൽവി മുന്നിൽ കണ്ട് ഉറു​ഗ്വെ; ഒടുവിൽ 'സമനില തെറ്റാതെ' കരകയറി

SCROLL FOR NEXT