ന്യൂഡൽഹി: റോഡ് പരിശോധനയ്ക്കിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്ന യുവാവിനെ മർദിച്ച് ഡൽഹി മന്ത്രി പർവേഷ് വർമ. തിലക് നഗറിൽ റോഡ് പരിശോധനയ്ക്കിടെയാണ് സംഭവം. മന്ത്രി യുവാവിന്റെ മുഖത്ത് അടിക്കുകയും കയ്യിലുണ്ടായിരുന്ന ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തു.
റോഡിന്റെ നിർമാണ നിലവാരം പരിശോധിക്കുന്നതിനിടെയാണ് സംഭവം. റോഡിന്റെ ഉപരിതലം ഇളകി വീഴുന്ന ദൃശ്യങ്ങൾ യുവാവ് മൊബൈലിൽ പകർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി യുവാവിന്റെ മുഖത്ത് അടിച്ചതെന്നും ഫോൺ പിടിച്ചുവാങ്ങിയെന്നുമാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. സംഭവത്തിൽ മന്ത്രി മാപ്പ് പറയണമെന്നും എഎപി ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി പർവേഷ് വർമ രംഗത്തെത്തി. യുവാവും സുഹൃത്തുക്കളും ചേർന്ന് തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് മന്ത്രിയുടെ വിശദീകരണം. ആ സാഹചര്യത്തിൽ ഉണ്ടായ സ്വാഭാവിക പ്രതികരണമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates