Delhi municipal body carries out bulldozer action against murder case accused 
India

ഡല്‍ഹിയില്‍ ബുള്‍ഡോസര്‍ രാജ്, കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി

മാര്‍ച്ച് 4 ന് ഹോളി ദിനത്തില്‍ ഉത്തം നഗറില്‍ നടന്ന സംഘര്‍ഷത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി നിസാമുദ്ദീന്റെ വീടാണ് കോര്‍പറേഷന്‍ തകര്‍ത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ച് നിരത്തി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. മാര്‍ച്ച് 4 ന് ഹോളി ദിനത്തില്‍ ഉത്തം നഗറില്‍ നടന്ന സംഘര്‍ഷത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി നിസാമുദ്ദീന്റെ വീടാണ് കോര്‍പറേഷന്‍ തകര്‍ത്തത്. ഞായറാഴ്ചയായിരുന്നു കോര്‍പറേഷന്റെ നീക്കം.

ഹോളി ദിനത്തില്‍ ഒരു ബലൂണിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. സംഘര്‍ഷത്തിനിടെ ഒരു യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടുയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോര്‍പറേഷന്റെ ബുള്‍ഡോസര്‍ രാജ്.

കേസില്‍ ഉള്‍പ്പെട്ട വ്യക്തികളുമായി ബന്ധപ്പെട്ട അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരായ എന്‍ഫോഴ്സ്മെന്റ് നടപടികളുടെ ഭാഗമായാണ് കെട്ടിടം പൊളിച്ചു നീക്കിയത് എന്നാണ് നടപടിക്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഹോളി ദിനത്തിലെ സംഘര്‍ഷം പരാമര്‍ശിച്ച് കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ബുള്‍ഡോസര്‍ നടപടി.

Delhi municipal body carries out bulldozer action against Uttam Nagar murder case accused

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT