ഫോട്ടോ: ട്വിറ്റർ 
India

കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട ഐഎസ് ഭീകരന്‍ ഷാഫി ഉസാമ പിടിയില്‍ 

 ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന  ഐസിസ് ഭീകരന്‍ ഷാഫി ഉസാമ അറസ്റ്റില്‍. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരുന്ന ഐഎസ് ഭീകരന്‍ ഷാഫി ഉസാമ അറസ്റ്റില്‍. ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നയാളാണ് ഷാഫി ഉസാമ.  ഭീകരവിരുദ്ധ ഏജന്‍സിയുടെ പരിശോധനയ്ക്കിടെയാണ് ഡല്‍ഹിയില്‍ പിടിയിലായത്. 

ഷാഫി ഉസാമ എന്ന ഷാനവാസിനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ രാജ്യതലസ്ഥാനത്തെ ഒളിത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു. വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

നിരവധി സംസ്ഥാനങ്ങളിലെ ഭീകര ശൃംഖലകളെ തകര്‍ക്കാന്‍ എന്‍ഐഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന  ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ ആണ് പിടികൂടിയത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്