പ്രതീകാത്മക ചിത്രം 
India

പരീക്ഷയ്ക്കിടെ അധ്യാപകനെ കത്തി കൊണ്ട്‌ തുരുതുരാ കുത്തി; 12-ാം ക്ലാസുകാരന്‍ കസ്റ്റഡിയില്‍

ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളില്‍ പരീക്ഷയ്ക്കിടെ അധ്യാപകനെ വിദ്യാര്‍ഥി കുത്തിപരിക്കേല്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളില്‍ പരീക്ഷയ്ക്കിടെ അധ്യാപകനെ വിദ്യാര്‍ഥി കുത്തിപരിക്കേല്‍പ്പിച്ചു. പ്രാക്ടിക്കല്‍ പരീക്ഷയുടെ മേല്‍നോട്ടം വഹിക്കാന്‍ സ്്കൂളില്‍ എത്തിയ സമയത്താണ് അധ്യാപകന് നേരെ ആക്രമണം ഉണ്ടായത്. ഒന്നിലധികം തവണ കുത്തേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹി ഇന്ദര്‍പുരിയില്‍ വ്യാഴാഴ്ചയാണ് സംഭവം. പ്രാക്ടിക്കല്‍ പരീക്ഷയുടെ മേല്‍നോട്ടം വഹിക്കാന്‍ സ്‌കൂളില്‍ എത്തിയ അധ്യാപകന്‍ ഭൂദേവിനെയാണ് കത്തി ഉപയോഗിച്ച് ഒന്നിലധികം തവണ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ ബിഎല്‍കെ കപൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

12-ാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മറ്റു രണ്ടു കുട്ടികള്‍ക്ക് കൂടി പങ്കുള്ളതായാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ