Chief Minister M Siddaramaiah and Deputy Chief Minister DK Shivakumar  Center-Center-Bangalore
India

ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണം; എംഎല്‍എമാരുടെ മൂന്നാം സംഘം ഡല്‍ഹിയില്‍

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ എംഎല്‍എമാരുടെ സംഘമാണ് ഡല്‍ഹി സന്ദര്‍ശനത്തിന് മുതിര്‍ന്നിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരൂ: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ഡി കെ ശിവകുമാര്‍ - സിദ്ധരാമയ്യ തര്‍ക്കം രൂക്ഷമാകുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ നേതൃമാറ്റം എന്ന ആവശ്യം ശക്തമാക്കുകയാണ് ഡി കെ ശിവകുമാര്‍ പക്ഷം. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ശക്തമാക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ വീണ്ടും ഡല്‍ഹിയിലെത്തി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ എംഎല്‍എമാരുടെ സംഘമാണ് ഡല്‍ഹി സന്ദര്‍ശനത്തിന് മുതിര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രി പദവി ശിവകുമാറിന് കൈമാറണമെന്നാണ് ഞായറാഴ്ച ഡല്‍ഹിയിലെത്തിയ സംഘത്തിന്റെയും ആവശ്യമെന്നാണ് റിപ്പോര്‍ട്ട്. എട്ടു കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഹൈക്കമാന്‍ഡുമായി അടിയന്തര കൂടിക്കാഴ്ച ആവശ്യപ്പെട്ട് തലസ്ഥാനത്ത് എത്തിയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേതൃമാറ്റം സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാനത്തും ചര്‍ച്ചകള്‍ സജീമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച വൈകീട്ട് ഡി കെ ശിവകുമാറും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ കെ.ജെ. ജോര്‍ജും നടത്തിയ കൂടിക്കാഴ്ച ഇതിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധരാമയ്യയോട് അടുപ്പമുള്ള നേതാവാണ് കെ ജെ ജോര്‍ജ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ബംഗളൂരുവിലുണ്ട്.

എന്നാല്‍, നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകളോട് കൃത്യമായി ഖാര്‍ഗെ പ്രതികരിച്ചിട്ടില്ല. ഇത്തരം ഒരു തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ നിലപാട്. സിദ്ധരാമയ്യയുമായി ബെംഗളൂരുവില്‍ വെച്ച് ഒരു മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ പാടെ തള്ളുന്ന നിലപാടാണ് സിദ്ധരാമയ്യയും ശിവകുമാറും കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ചത്.

A third group of Congress MLAs loyal to Deputy Chief Minister D.K. Shivakumar reached Delhi yesterday. They urge the party high command to shift the Chief Minister’s post from Siddaramaiah to Shivakumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT