പ്രതി മെഡിക്കൽ കോളജിലേക്കെത്തുന്നതിന്റെ സിസിടിവി ദൃശ്യം  എക്സ്
India

അന്നു രാത്രി രണ്ടു വേശ്യാലയങ്ങളില്‍ പോയി, സഞ്ജയ് റോയ് ആശുപത്രിയിലെത്തിയത് പുലര്‍ച്ചെ 1.03ന്, സിസിടിവി ദൃശ്യം പുറത്ത്

രാത്രി 1.03 നാണ് ഇയാള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതെന്നാണ് സിസിടിവിയിലെ സമയം വ്യക്തമാക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍, പ്രതി സഞ്ജയ് റോയ് അര്‍ധരാത്രി ആശുപത്രിയില്‍ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബ്ലൂ ടൂത്ത് ഇയര്‍ ഫോണ്‍ പ്രതിയുടെ കഴുത്തിലുള്ളതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ജീന്‍സും ടി ഷര്‍ട്ടും ധരിച്ച ഇയാളുടെ കയ്യില്‍ ഹെല്‍മെറ്റും ഉണ്ടായിരുന്നു. പുലര്‍ച്ചെ 1.03 നാണ് ഇയാള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതെന്നാണ് സിസിടിവിയിലെ സമയം വ്യക്തമാക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദിവസം രാത്രി 1.03 ന് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് സഞ്ജയ് റോയ് കൊല്‍ക്കത്തയിലെ രണ്ട് വേശ്യാലയങ്ങളില്‍ പോയിരുന്നതായി പൊലീസ് പറഞ്ഞു. ഓഗസ്റ്റ് എട്ടിന് രാത്രി സോനാഗച്ചിയിലെത്തിയ പ്രതി മദ്യപിച്ചശേഷം, രണ്ട് വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷമാണ് പുലര്‍ച്ചെയോടെ ഇയാള്‍ ആശുപത്രിയിലേക്കെത്തിയത്.

ആശുപത്രിയില്‍ കടന്ന പ്രതി സഞ്ജയ് റോയ്, നാലാം നിലയിലെ സെമിനാര്‍ ഹാളിന്റെ കോറിഡോറിലൂടെ പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. ആ സമയം സെമിനാര്‍ ഹാളില്‍ ജൂനിയര്‍ ഡോക്ടര്‍ കിടന്നുറങ്ങുകയായിരുന്നു. സെമിനാര്‍ ഹാളില്‍ വെച്ചാണ് ജൂനിയര്‍ ഡോക്ടറെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന സ്ഥലത്തു നിന്നും ബ്ലൂ ടൂത്ത് ഇയര്‍ഫോണ്‍ പൊലീസിന് ലഭിച്ചിരുന്നു.

പൊലീസ് ഇതു കണക്ട് ചെയ്തപ്പോഴാണ് സഞ്ജയ് റോയ് ആണ് കുറ്റവാളിയെന്ന് തിരിച്ചറിയുന്നത്. ചോദ്യം ചെയ്യലില്‍ സഞ്ജയ് റോയ് കുറ്റകൃത്യം ചെയ്തതായി സമ്മതിച്ചതായാണ് വിവരം. അതിനിടെ കേസ് അന്വേഷിക്കുന്ന സിബിഐ, പ്രതി സഞ്ജയ് റോയ്, ഡോക്ടറുടെ കൊലപാതകം നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് എന്നിവരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നുണപരിശോധനയിലൂടെ ലഭിക്കുമെന്നാണ് സിബിഐയുടെ പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT