മുഹമ്മദ് ഇല്യാസ്, നായ/ ടെലിവിഷൻ ദൃശ്യം 
India

ഡെലിവറി ബോയി‌യുടെ നേരെ നായ കുരച്ചു കൊണ്ടു ചാടി, മൂന്നാം നിലയിൽ നിന്നും വീണ് യുവാവിന് ​ഗുരുതര പരിക്ക്; പരാതി

നായയുടെ ആക്രമണത്തിൽ ഫുഡ് ഡെലിവറി ബോയി‌ക്ക് ​ഗുരുതര പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഫുഡ് ഡെലിവറിക്കെത്തിയ യുവാവിന് വളര്‍ത്തു
നായയുടെ ആക്രമണത്തിൽ ​ഗുരുതര പരിക്ക്. ലാബ്രഡോര്‍ ഇനത്തിൽപെട്ട നായയാണ് ഭക്ഷണവുമായി എത്തിയ മുഹമ്മദ് ഇല്യാസ് എന്ന യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചത്. നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയ യുവാവിന്റെ കലുകൾ ഒടിഞ്ഞു. നായയെ അലക്ഷ്യമായി അഴിച്ചുവിട്ടതിന് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

ഓർഡർ ചെയ്‌ത ഭക്ഷണം എത്തിക്കാൻ മണികൊണ്ടയിലെ ഫ്ലാറ്റിലെത്തിയ മുഹമ്മദ് ഇല്യാസ് ബെല്ലടിച്ചതിന് പിന്നാലെ അഴിച്ചു വിട്ടിരുന്ന നായ യുവാവിനെ ആക്രമിക്കാൻ ഓടിച്ചു. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി ഇല്യാസ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് കിടന്ന ഇയാളെ സമീപത്തുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്. ഇല്യാസിന്റെ ഇരുകാലുകൾക്കും പൊട്ടലുണ്ട്. കഴിഞ്ഞ ജനുവരിയിൽ സമാനരീതിയിൽ‌ നായയുടെ ആക്രമണം ഭയന്ന് കെട്ടിടത്തിൽ നിന്നും ചാടിയ ഭക്ഷണ വിതരണക്കമ്പനി ജീവനക്കാരൻ മരിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT