ചിത്രം: ട്വിറ്റർ 
India

കമൽ ഹാസന്​ നേരെ ആക്രമണം, മദ്യപിച്ചെത്തിയ ആൾ കാറിന്റെ ചില്ലുകൾ തകർത്തു; ചോരയൊലിച്ച് യുവാവ്

വാഹനത്തിന്റെ വിൻഡ്‌സ്ക്രീൻ തകരാറിലാണെന്ന് മക്കൾ നീതി മയ്യം പ്രവർത്തകർ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസന്​ നേരെ ആക്രമണം. കാഞ്ചീപുരത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഒരാൾ കമൽ ഹാസന്റെ കാറിന്റെ ചില്ലുകൾ തകർത്തു. സംഭവത്തിൽ കമൽ ഹാസന് പരിക്കേറ്റിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വാഹനത്തിന്റെ വിൻഡ്‌സ്ക്രീൻ തകരാറിലാണെന്ന് മക്കൾ നീതി മയ്യം പ്രവർത്തകർ പറഞ്ഞു. 

കമലഹാസന്റെ ആരാധകനാണെന്ന് പറഞ്ഞാണ് യുവാവ് കാറിനടുത്തേക്ക് എത്തിയത്. എം‌എൻ‌എം കേഡർമാർ ഇയാളെ മാറ്റാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പിടിവലിയിൽ യുവാവിന് പരിക്കേറ്റു. പൊലീസ് എത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമൽ ഹാസനെ കാണാനുള്ള ആ​ഗ്രഹം കാരണമാണ് കാറിനടുത്തെത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. 

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽ മത്സരിക്കുന്നത്. 234 സീറ്റുകളിൽ മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കുമെന്ന് കമൽ ഹാസൻ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന സീറ്റുകളിൽ സഖ്യകക്ഷികൾ മത്സരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT