Earthquake in Chamba, Himachal Pradesh പ്രതീകാത്മക ചിത്രം
India

ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ തുടര്‍ ഭൂചലനങ്ങള്‍; റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത

പുലര്‍ച്ചെ 3. 27 നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം അനുഭവപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍. പുലര്‍ച്ചെ 3. 27 നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഒരു മണിക്കൂറിനും ശേഷം 4.39 ഓടെ വീണ്ടും ഭൂകമ്പം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

രണ്ടാമത്തെ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തിയതാണ്. ആദ്യത്തെ ഭൂകമ്പം 20 കിലോമീറ്ററും, രണ്ടാമത്തേത് 10 കിലോമീറ്ററും വ്യാപ്തി ഉള്ളതായിരുന്നുവെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

ഹിമാചല്‍ പ്രദേശിലെ കുളുവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു. ഹനുമാനി ബാഗ് പാലം ഒലിച്ചുപോയി. നിരവധി റോഡുകള്‍ തകര്‍ന്നു. നിരവധി വീടുകളും കടകളും ഒരു ശ്മശാനവും മിന്നല്‍ പ്രളയത്തില്‍ തകര്‍ന്നു.

Earthquake in Chamba, Himachal Pradesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ