കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഫയൽ
India

എസ്ഐആറിൽ ഒഴിവാക്കിയവർക്ക് പേര് ചേർക്കാൻ ഒരവസരം കൂടി; 7 സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് അവസരം

എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാൻ മുൻപത്തെ എപിക് നമ്പർ തന്നെ ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡൽഹി: എസ്ഐആർ നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട, ഏഴ് സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് പേര് ചേർക്കാൻ വീണ്ടും അവസരം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഒഴിവാക്കിയ വോട്ടർമാർക്ക് എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാൻ ഒരവസരം കൂടി നൽകാനാണ് നിർദേശം.

മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. എസ്ഐആർ പ്രക്രിയയെത്തുടർന്ന്, ആബ്സെന്റ്, ഷിഫ്റ്റഡ്, ഡെഡ്, ഡ്യൂപ്ലിക്കേറ്റ് (എഎസ്ഡിഡി) ആയി രേഖപ്പെടുത്തി ഒഴിവാക്കിയവർക്കാണ് പേരു ചേർക്കാൻ പുതിയ അവസരം നൽകിയിട്ടുള്ളത്.

പട്ടികയിൽ ഉൾപ്പെടാതെ പോയവരെ ചേർക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, അത്തരം വോട്ടർമാരുടെ പേരുകൾ അടങ്ങിയ ബൂത്ത് തിരിച്ചുള്ള പട്ടികകളും, അവർ ഒഴിവാക്കപ്പെടാനുണ്ടായ കാരണങ്ങളും പോളിംഗ് സ്റ്റേഷനുകളിലും നിശ്ചിത തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകളിലും പ്രദർശിപ്പിക്കും. ഈ പട്ടികകൾ ബന്ധപ്പെട്ട ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ വെബ്‌സൈറ്റുകളിലും ലഭ്യമാക്കും.

ഇത്തരം വോട്ടർമാർക്ക് പുതിയ എൻറോൾമെന്റ് ഫോമുകൾ നൽകാനും, ബൂത്ത് ലെവൽ ഓഫീസർമാർ (BLOs) വഴി അവരുമായി ബന്ധപ്പെടാൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും (വീടുകൾ സന്ദർശിക്കുക, വാട്സാപ്പ്, ഇമെയിൽ, എസ്എംഎസ് എന്നിവ ഉപയോഗിക്കുക ഉൾപ്പെടെ) സ്വീകരിക്കാനും ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഴിവാക്കപ്പെട്ടവർക്ക് തങ്ങളുടെ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാൻ മുൻപത്തെ എപിക് നമ്പർ തന്നെ ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ECI offers fresh chance to voters excluded during SIR in 7 states

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിബിഎസ്ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍; ഡേറ്റ് ഷീറ്റ് പുറത്ത്

ദീപാവലിക്ക് മുന്‍പേ ഡല്‍ഹിയില്‍ വിഷപ്പുക; ആശുപത്രികളില്‍ രോഗികള്‍ കൂടി, നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

വർക്കലയിൽ 5 സ്പാകൾ പൂട്ടിച്ചു, ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യത്തിന് 5 പേർ അറസ്റ്റിൽ‌

'സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചാലേ ഉത്തരവാദിത്തം ഉണ്ടാകൂ : ജസ്റ്റിസ് ബി വി നാ​ഗരത്ന

24 മണിക്കൂറും നിരീക്ഷണം; മായയ്ക്ക് വന്‍താരയില്‍ വിദഗ്ധ ചികിത്സ തുടങ്ങി