അറസ്റ്റിലായ ഇഡി ഉദ്യേഗസ്ഥര്‍ 
India

സ്വത്ത് കണ്ട് കെട്ടാതിരിക്കാന്‍ 15 ലക്ഷം കൈക്കൂലി; ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍;  വീഡിയോ

ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാനാണ് പണം വാങ്ങിയത്.

സമകാലിക മലയാളം ഡെസ്ക്


ജയ്പൂര്‍: രാജസ്ഥാനില്‍ കൈക്കൂലി വാങ്ങിയ രണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍. പതിനഞ്ച്് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നിതിനിടെയാണ് രാജസ്ഥാന്‍ ആഴിമതി വിരുദ്ധ ബ്യൂറോ (എസിബി)യാണ് പിടികൂടിയത്. ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാനാണ് പണം വാങ്ങിയത്.

ഇംഫാലിലെ ഇഡി ഉദ്യോഗസ്ഥരായ നവല്‍ കിഷോര്‍ മീണയും, സഹായി ബാബുലാല്‍ മീണയുമാണ് അറസ്റ്റിലായത്.  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരന്‍ എസിബിയെ അറിയിക്കുകയായിരുന്നു. ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് ഇംഫാലിലെ സ്വത്ത് കണ്ടുകെട്ടാതിരിക്കാനും അറസ്റ്റ് ഒഴിവാക്കുന്നതിനുമായാണ് ഇഡി ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 
 

കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജയ്പൂരിലെ എസിബി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡോ.രവിയുടെ നേതൃത്വത്തിലുള്ള സംഘം നവല്‍ കിഷോര്‍ മീണയെയും ബാബുലാല്‍ മീണയെയും അറസ്റ്റ് ചെയ്തത്. രണ്ട് പേരും ജയ്പൂരിലെ ബാസി സ്വദേശികളാണ്. രണ്ടുപേരെയും ചോദ്യം ചെയ്തുവരികയാണെന്നും ഇരുവര്‍ക്കുമെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസ് എടുക്കുമെന്നും എസിബി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT