ഫയല്‍ ചിത്രം 
India

18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മെയ് 1 മുതല്‍ വാക്‌സിന്‍; പൊതുവിപണിയില്‍ ലഭ്യമാക്കും

 പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ഫാർമ കമ്പനികളുമായും വിദഗ്ധ ഡോക്ടർമാരുമായും നടത്തിയ യോഗത്തിനുശേഷമാണ് തീരുമാനം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെയ് ഒന്നുമുതല്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കമ്പനികൾ ഉൽപാദിപ്പിക്കുന്ന വാക്സീന്റെ 50 ശതമാനം കേന്ദ്ര സർക്കാരിനു നൽകാൻ യോഗം തീരുമാനിച്ചു. വാക്സീൻ പൊതുവിപണിയിൽ വിൽക്കുന്നതിനും കമ്പനികൾക്ക് അനുമതി നൽകി. സംസ്ഥാനങ്ങൾക്കു കമ്പനികളിൽനിന്നു വാക്സീൻ നേരിട്ടു വാങ്ങാം

കോവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് നിലവില്‍ രാജ്യത്ത് വാക്സിന്‍ നല്‍കി കൊണ്ടിരിക്കുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.73 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് ഷേമുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണിത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ഇന്ത്യക്കാര്‍ക്ക് വാക്സിന്‍ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: കോൺഗ്രസ് തീരുമാനിക്കട്ടെ; മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കാൻ ലീഗ്

വീടിനുള്ളില്‍ വിളക്ക് വെക്കുന്നത് പോലും ഒരാളുടെ വിശ്വാസം തെളിയിക്കാന്‍ മതിയാവും; ക്ഷേത്രത്തില്‍ പോകണമെന്ന് നിര്‍ബന്ധമില്ല: സുപ്രീം കോടതി

വിമര്‍ശനം ശക്തം; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി വിജയ്

യുഎസിൽ വിദേശ വിദ്യാർത്ഥികൾക്ക് കുരുക്ക്; ഇന്ത്യക്കാരുൾപ്പെടെ പതിനായിരത്തോളം പേർ നിരീക്ഷണത്തിൽ

'സര്‍ക്കാരിന് കുതിരയുടെ വേഗം, എന്നാല്‍ കുതിരക്കച്ചവടത്തിനില്ല'; നിയമസഭയില്‍ തഗ്ഗ് മറുപടിയുമായി മുഖ്യമന്ത്രി വിജയ്

SCROLL FOR NEXT