ജഗദീഷ് ഷെട്ടര്‍/ ഫെയ്‌സ്ബുക്ക്‌ 
India

'സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കും'; ബിജെപി നേതൃത്വത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍

എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു കളങ്കവുമില്ല. എനിക്കെതിരെ ഒരു ആരോപണവുമില്ല. പിന്നെ എന്തിനാണ് എന്നെ ഒഴിവാക്കുന്നത്?

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രികാസമര്‍പ്പണം ആരംഭിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ ഒരു സ്ഥാനാര്‍ഥിയെ പോലും പ്രഖ്യാപിക്കാനാകാതെ ബിജെപി. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താനുള്ള തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടര്‍ രംഗത്തെത്തി. ഏത് സര്‍വേയുടെ അടിസ്ഥാനത്തിലാണ് താന്‍ തോല്‍ക്കുമെന്ന് കേന്ദ്ര നേതൃത്വം കണ്ടെത്തിയതെന്ന് ഷെട്ടര്‍ ചോദിക്കുന്നു.
ഹുബ്ബള്ളിയില്‍ നിന്നുള്ള എംഎല്‍എയായ ഷെട്ടാര്‍ നേരത്തെ ആറ് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുണ്ട്. 

'കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും 21,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഞാന്‍ വിജയിച്ചത്. എന്റെ മൈനസ് പോയിന്റുകള്‍ എന്തൊക്കെയാണ്? എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു കളങ്കവുമില്ല. എനിക്കെതിരെ ഒരു ആരോപണവുമില്ല. പിന്നെ എന്തിനാണ് എന്നെ ഒഴിവാക്കുന്നത്? എന്നെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിയോട് പറയുന്നു. അല്ലെങ്കില്‍ പാര്‍ട്ടിക്കത് നല്ലതായിരിക്കില്ല'- 2012ല്‍ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടര്‍ പറഞ്ഞു.

തനിക്ക് ബിജെപി ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജഗദീഷ് ഷെട്ടര്‍ പറഞ്ഞു- 'ഞാന്‍ ബിജെപിയോട് വിശ്വസ്തത കാണിച്ചിട്ടുണ്ട്. അടുത്തിടെ നടത്തിയ സര്‍വേയില്‍ പോലും എനിക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ വിളി വന്നതോടെ ഞാന്‍ നിരാശനാണ്'.

ഈ തെരഞ്ഞെടുപ്പില്‍ മറ്റുള്ളവര്‍ക്ക് ഇടം നല്‍കണമെന്ന് ആവശ്യപ്പെട്ട മുന്‍ ഉപമുഖ്യമന്ത്രി കെഎസ് ഈശ്വരപ്പയും മത്സരിക്കില്ലെന്ന് അറിയിച്ചു. താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് അയച്ച കത്തില്‍ ഈശ്വരപ്പ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT