ഫയല്‍ ചിത്രം 
India

ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് ഖത്തറിൽ ക്വാറന്റീനിൽ ഇളവ്

കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുകയും രണ്ടാമത്തെ ഡോസ് എടുത്തശേഷം 14 ദിവസത്തെ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്‍തവര്‍ക്കാണ് ഖത്തറിലെ ക്വാറന്റീന്‍ ഇളവ് ലഭിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് ഖത്തറിൽ ക്വാറന്റീനിൽ ഇളവ് ലഭിക്കും.  കൊവിഷീല്‍ഡ് വാക്സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതോടെയാണ് ഇളവ്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‍തത്.

കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുകയും രണ്ടാമത്തെ ഡോസ് എടുത്തശേഷം 14 ദിവസത്തെ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്‍തവര്‍ക്കാണ് ഖത്തറിലെ ക്വാറന്റീന്‍ ഇളവ് ലഭിക്കുക. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ആറ് മാസം വരെ ഈ ഇളവ് പ്രയോജനപ്പെടുത്താം. ഇതിനായി വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഖത്തറിലെത്തുമ്പോള്‍ കൈവശം കരുതണം. ഏപ്രില്‍ 25 മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. 

നിലവില്‍ ഫൈസര്‍, മൊഡേണ വാക്സിനുകളാണ് ഖത്തറില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്നത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ആസ്‍ട്രാസെനിക എന്നിവയ്ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ഖത്തറില്‍ നിന്ന് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ ആറ് മാസത്തിനിടെ വിദേശത്ത് പോയി തിരിച്ചെത്തിയാല്‍ ക്വാറന്റീന്‍ ഇളവുണ്ട്. ഇന്ത്യയില്‍ നിന്ന് നിലവില്‍ ഖത്തറിലെത്തുന്നവര്‍ക്ക് ഒരാഴ്‍ചത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇതിലാണ് ഇളവ് ലഭിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍