റെംഡിസിവര്‍ 
India

കോവിഡ് വ്യാപനം രൂക്ഷം, ആന്റി വൈറല്‍ മരുന്നായ റെംഡിസിവറിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; പൂഴ്ത്തിവെയ്പ് തടയാന്‍ കര്‍ശന നടപടി 

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നായ റെംഡിസിവറിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നായ റെംഡിസിവറിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഓരോ ദിവസം കഴിയുന്തോറും കോവിഡ് വ്യാപനം വഷളാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നത് വരെ  റെംഡിസിവറിന്റേയും മരുന്നുഘടകങ്ങളുടെയും കയറ്റുമതിയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

റെംഡിസിവര്‍ ഉല്‍പ്പാദിപ്പിക്കുന്ന തദ്ദേശ മരുന്ന് കമ്പനികള്‍, അവരുടെ വെബ്‌സൈറ്റില്‍ സ്‌റ്റോക്കിസ്റ്റുകളുടെയും വിതരണക്കാരുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കണം. മരുന്നിന്റെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. സ്റ്റോക്ക് പരിശോധിച്ച് പൂഴ്ത്തിവെയ്പ് ഉള്‍പ്പെടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

വരും ദിവസങ്ങളില്‍ റെംഡിസിവറിന്റെ വര്‍ധിച്ച തോതിലുള്ള ആവശ്യകത വേണ്ടിവരുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. തദ്ദേശ മരുന്ന് കമ്പനികളുമായി ബന്ധപ്പെട്ട് റെംഡിസിവറിന്റെ ഉല്‍്പ്പാദനം വര്‍ധിപ്പിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍