കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് യഥാര്‍ഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് ആണെന്ന് കണ്ടെത്തിയത്. പ്രതീകാത്മക ചിത്രം
India

Fake Doctor: ഡോക്ടര്‍ ചമഞ്ഞ് ഹൃദയ ശസ്ത്രക്രിയ; 7 പേരുടെ മരണത്തില്‍ അന്വേഷണം

ഒരു മാസത്തിനിടെയാണ് ആശുപത്രിയില്‍ ഏഴ് പേര്‍ മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോ നഗരത്തിലെ ഒരു സ്വകാര്യ മിഷനറി ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഒരു മാസത്തിനിടെയാണ് ആശുപത്രിയില്‍ ഏഴ് പേര്‍ മരിച്ചത്. യുകെയില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റാണെന്നാണ് ജോണ്‍ കെം എന്ന പേരില്‍ അറിയപ്പെട്ട വ്യാജ ഡോക്ടറുടെ അവകാശ വാദം. ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് യഥാര്‍ഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് ആണെന്ന് കണ്ടെത്തിയത്. ഔദ്യോഗിക മരണ സംഖ്യ 7 ആണെങ്കിലും യഥാര്‍ഥത്തില്‍ അതിലും കൂടുതലുണ്ടെന്നാണ് അഭിഭാഷകനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ പ്രസിഡന്റുമായ ദീപക് തിവാരി പറഞ്ഞു. ഇയാള്‍ക്കെതിരെ കേസുണ്ടെന്നും യഥാര്‍ഥ രേഖകള്‍ ഒരിക്കലും കാണിച്ചിട്ടില്ലെന്നും തിവാരി പറഞ്ഞു.

ആരോപണം ശക്തമായ സാഹചര്യത്തില്‍ അന്വേഷണ സംഘം ആശുപത്രിയില്‍ നിന്ന് എല്ലാ രേഖകളും പിടിച്ചെടുത്തു. ആള്‍മാറട്ടത്തിനായി ഇയാള്‍ വ്യാജരേഖ ചമച്ചതായി കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT