സച്ചിന്‍ 
India

യുവാവിനെ ലഹരി വിമുക്ത കേന്ദ്രത്തിലാക്കി; സ്പൂണും ടൂത്ത് ബ്രഷും കഴിക്കല്‍ 'ലഹരി'

സച്ചിനെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച ഡോക്ടര്‍മാര്‍ കണ്ടത്.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ലഹരിക്കടിമയായതിനാല്‍ ചികിത്സക്കായി ലഹരി വിമുക്ത കേന്ദ്രത്തിലെത്തിച്ച യുവാവ് വയറ്റിലാക്കിയത് 29 സ്പൂണും 19 ടൂത്ത് ബ്രഷും. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഈ വിചിത്ര വാര്‍ത്ത. മോഷ്ടിച്ച സ്പൂണും ബ്രഷും കഴിക്കുന്നത് ഇയാള്‍ ശീലമാക്കി. പരിശോധനയില്‍ വയറ്റില്‍ രണ്ട് പേനയും കണ്ടെത്തി. ഹാപുര്‍ സ്വദേശിയായ സച്ചിനെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച ഡോക്ടര്‍മാര്‍ കണ്ടത്.

ദിവസങ്ങള്‍ക്ക് മുന്‍പ് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ, സച്ചിന്റെ വയറ്റില്‍ നിന്ന് 29 സ്റ്റീല്‍ സ്പൂണുകള്‍, 19 ടൂത്ത് ബ്രഷുകള്‍, രണ്ട് പേനകള്‍ എന്നിവ പുറത്തെടുത്തു. ലഹരിവിമുക്ത കേന്ദ്രത്തില്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന കുറഞ്ഞ അളവിലുള്ള ഭക്ഷണവും ഇയാളെ പ്രകോപിപ്പിച്ചു. 'ഞങ്ങള്‍ക്ക് വളരെ കുറച്ച് പച്ചക്കറികളും ഏതാനും ചപ്പാത്തികളും മാത്രമേ ലഭിച്ചിരുന്നുള്ളൂ. വീട്ടില്‍ നിന്ന് എന്തെങ്കിലും എത്തിച്ചാല്‍, മിക്കതും അവര്‍ തന്നെ തിന്നുമായിരുന്നു. ചിലപ്പോള്‍ ഒരു ദിവസം ഒരു ബിസ്‌ക്കറ്റ് മാത്രമാണ് കിട്ടിയിരുന്നത്' സച്ചിന്‍ പറഞ്ഞു.

ഇതില്‍ രോഷാകുലനായ സച്ചിന്‍ സ്റ്റീല്‍ സ്പൂണുകള്‍ മോഷ്ടിച്ച് കുളിമുറിയില്‍ പോയി അവ കഷണങ്ങളാക്കി ഒടിച്ച് വായിലിട്ട് തൊണ്ടയിലൂടെ താഴേക്ക് തള്ളിയിറക്കും. ചിലപ്പോള്‍ വെള്ളം കുടിച്ചാണ് ഇത് ചെയ്തിരുന്നതെന്നും അധികൃതര്‍ പറയുന്നു. സ്ഥിരമായി ഇതി ചെയ്തതോടെ വയറുവേദന അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് എക്‌സ് റേ, സിടി സ്‌കാന്‍ എന്നിവ എടുത്തപ്പോഴാണ് വയറ്റില്‍ സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനകളുമുള്ളതായി കണ്ടെത്തിയത്. എന്‍ഡോസ്‌കോപ്പിയിലൂടെ വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും, വയറ്റില്‍ അത്രയധികം സാധനങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് സച്ചിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

Family Sent UP Man To Rehab. He Got Addicted To Eating Spoons, Toothbrushes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

SCROLL FOR NEXT