പ്രതീകാത്മക ചിത്രം 
India

കടിച്ച നായയെ വെടിവച്ചു കൊന്നു; അച്ഛനും മകനും അറസ്റ്റില്‍

വിഷ്ണു കോളനി സ്വദേശികളായ സതീഷ് കപൂര്‍, മകന്‍ ശിവം കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കുരുക്ഷേത്ര:  നായയെ വെടിവച്ചുകൊന്നതിന് 67കാരനായ അച്ഛനും മകനുമെതിരെ കേസ്. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. വിഷ്ണു കോളനി സ്വദേശികളായ സതീഷ് കപൂര്‍, മകന്‍ ശിവം കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 

കുരുക്ഷേത്രയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒരു ജീവനക്കാരനാണ് അച്ഛനും മകനുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്. നഴ്‌സിങ് ഹോമിന് സമീപത്തുവച്ച് ഇരുവരും നായയെ വെടിവച്ചു കൊന്നുവെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. 

നഴ്സിംഗ് ഹോമിന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നതിനിടെ കപൂറിനെ നായ കടിച്ചു. രോഷാകുലനായി വീട്ടിലേക്ക് പോയ ഇയാള്‍ തോക്കും എടുത്ത് മകനുമായി നഴ്‌സിങ് ഹോമിലെത്തി നായയെ വെടിവച്ചു കൊല്ലുകയും സ്ഥലം വിടുകയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന പരാതിക്കാരന്‍ സംഭവത്തിന്റെ ദൃശ്യങ്ങളും മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT