പാര്‍ട്ടി പ്രവര്‍ത്തകനെ കൊണ്ട് കാല്‍ കഴുകിച്ച് കോണ്‍ഗ്രസ് നേതാവ് വീഡിയോ ദൃശ്യം
India

പാര്‍ട്ടി പ്രവര്‍ത്തകനെ കൊണ്ട് കാല്‍ കഴുകിച്ച് കോണ്‍ഗ്രസ് നേതാവ്; വീഡിയോ വൈറല്‍; വിവാദം

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പട്ടോളയുടെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പാര്‍ട്ടി പ്രവര്‍ത്തകനെ കൊണ്ട് കാലിലെ ചെളി കഴുകി വൃത്തിയാക്കിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോള. പ്രവര്‍ത്തകന്‍ കാല്‍ കഴുകുമ്പോള്‍ അത് തടയാന്‍ പോലും തയ്യാറാവാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കാറിലിരിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പട്ടോളയുടെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തി.

മഹാരാഷ്ട്രയിലെ അകോല ജില്ലയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനെ തുടര്‍ന്ന് അവിടെ ചെളിയുണ്ടായിരുന്നു. അവിടെയെത്തിയ പട്ടോളയുടെ കാലിലും ചെളി പറ്റിയിരുന്നു.

തന്റെ കാലിലാകെ ചളിയായതിനാല്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനോട് കുറച്ച് വെള്ളം ആവശ്യപ്പെട്ടിരുന്നതായി പട്ടോള പറഞ്ഞു. 'ഞാന്‍ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നുള്ളയാളാണ്, എന്റെ കാലുകള്‍ ചെളിയില്‍ മൂടുന്നത് പതിവാണ്. അതിനാല്‍ ഞാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനോട് വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അത് ഒഴിച്ചു, ഞാന്‍ എന്റെ കാലുകള്‍ കഴുകി,' പട്ടോള പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ മാനസികാവസ്ഥയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. അവര്‍ പാര്‍ട്ടി പാര്‍ട്ടി പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അടിമകളെപ്പോലെയാണ് കാണുന്നത്. അവരുടെ ധാരണ അവര്‍ രാജാക്കന്‍മാരും രാജ്ഞിമാരും എന്നാണ്. അധികാരത്തില്‍ വരാതെ തന്നെ ജനങ്ങളോടുള്ള അവരുടെ പെരുമാറ്റം ഇങ്ങനെയാണെന്നും സംഭവത്തില്‍ പട്ടോള മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT