fire broke out at MP s residence Brahmaputra Apartments in New Delhi 
India

ഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപിടിത്തം, തീപടര്‍ന്നത് ബ്രഹ്മപുത്ര ബ്ലോക്കിലെ രണ്ട് ഫ്‌ളാറ്റുകളില്‍

ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എംപിമാരുടെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം. ബ്രഹ്മപുത്ര ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തീ പടര്‍ന്നത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. തീ പുര്‍ണമായും അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

അപ്പാര്‍ട്ട്‌മെന്റിന് താഴെ ഉപയോഗ ശൂന്യമായി കൂട്ടിയിട്ടിരുന്ന ഫര്‍ണീച്ചറുകളിലാണ് ആദ്യം തീ പടര്‍ന്നത്. പുക ഉയര്‍ന്നതോടെയാണ് തീപിടിച്ച വിവരം പുറത്തറിഞ്ഞത്. എംപിമാരുടെ ഫ്‌ളാറ്റുകളിലേക്ക് തീ പടര്‍ന്നിട്ടില്ലെങ്കിലും അപ്പാര്‍ട്ട് മെന്റിന്റെ രണ്ട് ഫ്‌ളോറുകളില്‍ തീ പടര്‍ന്നിട്ടുണ്ട്.

ജെബി മേത്തര്‍ എംപിയുടെ സ്റ്റാഫ് അംഗങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ നാശമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാമത്തെ ഫ്‌ളാറ്റ് പൂര്‍ണമായി നശിച്ചെന്നാണ് വിലയിരുത്തല്‍. ദീപാവലിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ പടക്കങ്ങള്‍ ഉള്‍പ്പെടെ പൊട്ടിക്കുന്ന സമയമാണെന്നതിനാല്‍ ഇതുമൂലമാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

A massive fire broke out at Brahmaputra Apartments on Dr. Bishambar Das Marg in the capital Delhi. This is the same residential building where many MPs of Lok Sabha and Rajya Sabha live.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം

6, WD, WD, 0, WD, WD, WD, WD, 1, 2, 1, WD, 1; ഓവറിൽ 13 പന്തുകൾ, വഴങ്ങിയത് 7 വൈഡുകൾ!

തിലക് മാത്രം പൊരുതി; 5 റൺസിനിടെ വീണത് 5 വിക്കറ്റുകൾ! ഇന്ത്യ തോറ്റു

'ഗോള്‍ഡന്‍ ഡക്കായാലും ഗില്ലിന് കരുതല്‍, ടോപ് ഓപ്പണര്‍ സഞ്ജു ബഞ്ചില്‍'! ഇന്ത്യന്‍ ടീമില്‍ 'ഫേവറിറ്റിസം'

നടി ആക്രമിക്കപ്പെട്ട കേസ്: പള്‍സര്‍ സുനി ഉള്‍പ്പെടെ ആറു പ്രതികളുടെ ശിക്ഷ നാളെ അറിയാം, കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

SCROLL FOR NEXT