Fire Karmabhoomi Express In Punjab X/ Videograb
India

പഞ്ചാബില്‍ ട്രെയിനില്‍ വന്‍ തീപിടിത്തം; കര്‍മഭൂമി എക്‌സ്പ്രസിന്റെ 4 കോച്ചുകള്‍ കത്തി നശിച്ചു - വിഡിയോ

കര്‍മഭൂമി എക്‌സ്പ്രസിന്റെ നാല് കോച്ചുകള്‍ക്കാണ് വെള്ളിയാഴ്ച തീപിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാലയിലുള്ള ബസന്ത്പുര റെയില്‍വേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയില്‍ വന്‍ തീപിടിത്തം. 12508 നമ്പര്‍ കര്‍മഭൂമി എക്‌സ്പ്രസിന്റെ നാല് കോച്ചുകള്‍ക്കാണ് വെള്ളിയാഴ്ച ഉച്ചയോടെ തീപിടിച്ചത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏതാനും പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

അമൃത്സറിനും ന്യൂ ജയ്പാല്‍ഗുഡിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി വിശദമായ പരിശോധന നടത്തും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എൻജിനില്‍ നിന്ന് അഞ്ചാമത്തെ കോച്ചിലെ ഫാനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് റെയില്‍വേ പൊലീസിലെ എസ്എച്ച്ഒയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. പിന്നീട് മറ്റ് കോച്ചുകളിലേക്കും തീ പടരുകയായിരുന്നു. തീയും പുകയും ഉയര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. യാത്ര മുടങ്ങിയവര്‍ക്ക് മറ്റൊരു ട്രെയിനില്‍ സൗകര്യം ഒരുക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചു. കോച്ചുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Fire On 4 Coaches Of Karmabhoomi Express In Punjab, Panic Among Passengers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാമി ഋതംബരാനന്ദ ശിവഗിരി മഠം ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റ്; സ്വാമി വിശുദ്ധാനന്ദ ജനറല്‍ സെക്രട്ടറി

‘ശാരീരികമായി തളർന്നുപോയ പല ഘട്ടങ്ങളിലും അവൾ കൈപിടിച്ചു കൂടെനിന്നു’; മമിതയെക്കുറിച്ച് അനശ്വര രാജൻ

ചരിത്രം കുറിച്ച് വിജയ് സേതുപതി; ഇന്റർനാഷണൽ എമ്മി അവാർഡ്സിൽ അവതാരകനാകുന്ന ആദ്യ ഇന്ത്യൻ താരം

ഗാലറി തിരയണ്ട, ചിത്രങ്ങള്‍ ചാറ്റ് വിന്‍ഡോയില്‍ തെളിയും; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം