First Assembly Session of Vijay TVK Government Begins Today in Tamil Nadu. file
India

സഭയിൽ കരുത്ത് തെളിയിക്കാൻ വിജയ്; നിയമസഭയുടെ ആദ്യ സമ്മേളനം ഇന്നുമുതൽ, കറുപ്പയ്യ പ്രൊടെം സ്‌പീക്കർ

തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്. രാവിലെ 9.30 ന് സഭാ നടപടികൾ ആരംഭിക്കും. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളാണ് ഇന്ന് സഭയിൽ നടക്കുന്നത്. സ്പീക്കർ തെരഞ്ഞെടുപ്പ് നാളെയാകും നടക്കുക. തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തിരുന്നു.

സഭയിലെ മുതിർന്ന അംഗമായ എം വി കറുപ്പയ്യ ആണ് പ്രൊ ടെം സ്‌പീക്കർ. ശോലവണ്ടർ മണ്ഡലത്തിൽ നിന്നുള്ള ടിവികെ എംഎൽഎ ആണ് അദ്ദേഹം. ഉദയനിധി സ്റ്റാലിനാണ് നിയമസഭാ കക്ഷി നേതാവ്. കഴിഞ്ഞ ദിവസം നടന്ന മന്ത്രി സഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ്ക്കൊപ്പം പത്ത് പേർ കൂടി അധികാരം ഏറ്റെടുത്തിരുന്നു.

മുഖ്യമന്ത്രിയായി അധികാരമേറ്റ ജോസഫ് വിജയ് ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്ന രണ്ട് സുപ്രധാന ഫയലുകളിലാണ് ആദ്യം ഒപ്പുവെച്ചത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം പ്രത്യേക സേനയെ രൂപീകരിക്കാൻ ഉത്തരവിട്ട മുഖ്യമന്ത്രി, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

First Assembly Session of Vijay TVK Government Begins Today in Tamil Nadu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൗരത്വം തെളിയിക്കാന്‍ പാസ്‌പോര്‍ട്ടല്ലെങ്കില്‍ മറ്റെന്താണ് വേണ്ടത്? ദേശീയതയും പൗരത്വവും തമ്മില്‍ വ്യത്യാസമെന്ത്‌?

എൽപിജിയിൽ ഹോട്ടലുകൾക്ക് ആശ്വാസം, തിരുവനന്തപുരത്ത് തമ്മിൽത്തല്ലി കൗൺസിലർമാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഓപ്പറേഷന്‍ തൂഫാന്‍: വ്യാഴാഴ്ച മാത്രം അറസ്റ്റിലായത് 131 പേര്‍

'വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാന്‍ എല്‍ഡിഎഫ് നിര്‍ദേശിച്ചിരുന്നില്ല, മുഖ്യമന്ത്രിയുടേത് വസ്തുതാവിരുദ്ധ പരാമര്‍ശം'

നെയ്മർ മെസിയെക്കുറിച്ച് പറഞ്ഞത്! വൈറലായി വാക്കുകൾ (വിഡിയോ)