ബംഗളൂരു പൊലീസ് കമ്മീഷണര്‍- പിടിച്ചെടുത്ത വെടിയുണ്ടകള്‍ 
India

ബംഗളൂരുവില്‍ സ്‌ഫോടനത്തിന് പദ്ധതി; തടിയന്റവിട നസീറിന്റെ 5 കൂട്ടാളികള്‍ അറസ്റ്റില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തു 

കൊലപാതകം, പിടിച്ചുപറി തുടങ്ങി വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ പരപ്പന അഗ്രഹാര ജയിലിലില്‍ വച്ച് തടിയന്റവിട നസീര്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  ബംഗളൂരു നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട അഞ്ച് ഭീകരവാദികളെ തോക്കുകളും വെടിക്കോപ്പുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരവുമായി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 7 പിസ്റ്റലുകള്‍,  വെടിയുണ്ടകള്‍, വോക്കി-ടോക്കികള്‍, കഠാരകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായും ബംഗളൂരു പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. 

അറസ്റ്റിലായവരില്‍ അഞ്ച് പേരും 2008ലെ ബംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യപ്രതി തടിയന്റവിട നസീര്‍ റീക്രൂട്ട് ചെയ്തവരാണെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. നസീറിന്  ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയിബയുമായി അടുത്ത ബന്ധമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. സയ്യിദ് സുഹേല്‍, ഉമര്‍, ജാനിദ്, മുദാസിര്‍, സാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും കമ്മീഷണര്‍ പറഞ്ഞു. 

കൊലപാതകം, പിടിച്ചുപറി തുടങ്ങി വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ പരപ്പന അഗ്രഹാര ജയിലിലില്‍ വച്ച് തടിയന്റവിട നസീര്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്, സുല്‍ത്താന്‍പാളയിലെ കനകനഗര്‍ പ്രദേശത്തെ ഒരു ആരാധനാലയത്തിന് സമീപത്ത് നിന്നാണ് അഞ്ച് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്, കൂടെ നാലുപേര്‍ മാത്രം, ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

വെറും 0.51 സെക്കൻഡ് വ്യത്യാസം! ബോൾട്ടിനെ ഗുരീന്ദർവീർ മറികടക്കും?, വിദഗ്‌ധർ പറയുന്നത് ഇങ്ങനെ

വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ ഹാങ് ആകുന്നുണ്ടോ? പരിഹാരമുണ്ട്, അറിയാം

'ഗുണ്ടകളെ തരംതിരിച്ച് കാണേണ്ട കാര്യമില്ല; ഗുണ്ടകളുടെ അടുത്ത് നിന്ന് മാത്രമല്ല ഗുണ്ടായിസമുണ്ടാവുക'

SCROLL FOR NEXT