പ്രതീകാത്മക ചിത്രം 
India

വനിതാ സുഹൃത്ത് കോക്‌പിറ്റിൽ; എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ; പൈലറ്റിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഫെബ്രുവരി 27ന് ഡൽഹി- ദുബൈ വിമാനത്തിലാണ് സംഭവം. വിമാനത്തിൽ കമാൻഡ് ഡ്യൂട്ടിയിലുള്ള പൈലറ്റ് യാത്രക്കാരിയായ എയർ ഇന്ത്യ ജീവനക്കാരിയെ കോക്പിറ്റിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. പൈലറ്റ് വനിതാ സുഹൃത്തിനെ കോക്‌പിറ്റിൽ പ്രവേശിപ്പിച്ച സംഭവത്തിലാണ് പിഴ ചുമത്തിയത്. പൈലറ്റിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡും ചെയ്തിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് നടപടിയെടുത്തത്. 

ഫെബ്രുവരി 27ന് ഡൽഹി- ദുബൈ വിമാനത്തിലാണ് സംഭവം. വിമാനത്തിൽ കമാൻഡ് ഡ്യൂട്ടിയിലുള്ള പൈലറ്റ് യാത്രക്കാരിയായ എയർ ഇന്ത്യ ജീവനക്കാരിയെ കോക്‌പിറ്റിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയായിരുന്നു. ‌

പൈലറ്റിന്റെ പ്രവൃത്തി ചട്ട വിരുദ്ധമാണെന്ന് ഡി​ജിസിഎ വ്യക്തമാക്കി. എയർ ക്രാഫ്റ്റ് റൂൾസ് 1937 പ്രകാരം അധികാരം ദുരുപയോ​ഗം ചെയ്തതിനാണ് പൈലറ്റിന്റെ ലൈസൻസ് മൂന്ന് മാസം സസ്പെൻഡ് ചെയ്തത്. നിയമലംഘനം തടയാതിരുന്ന കോ പൈലറ്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നു ഡി​ജിസിഎ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21