വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാൻ‍ഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താസമ്മേളനത്തിൽ പിടിഐ
India

ജലയുദ്ധം തുടർന്ന് ഇന്ത്യ; സലാൽ അണക്കെട്ട് തുറന്നു; പാകിസ്ഥാനിൽ പ്രളയ ഭീതി

അണക്കെട്ടിന്റെ 3 ​ഗേറ്റുകളാണ് തുറന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ചെനാബ് നദിയിലെ സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ. ജമ്മു കശ്മീരിലുള്ള അണക്കെട്ടിന്റെ 3 ​ഗേറ്റുകളാണ് തുറന്നത്. റിയാസി ജില്ലയിലാണ് അണക്കെട്ട്. ഇതോടെ ഡാമിനു സമീപത്തെ പാകിസ്ഥാൻ പ്രദേശങ്ങൾ പ്രളയ ഭീതിയിലാണെന്നും റിപ്പോർട്ടുകളുണ്ട്.

പാകിസ്ഥാന്റെ പ്രകോപനങ്ങൾക്കു അതേ തീവ്രതയിൽ തിരിച്ചടി നൽകുക മാത്രമാണ് ഇന്ത്യ ചെയ്യുന്നത്. പ്രശ്നങ്ങൾ വഷളാക്കുന്നതിനല്ല ശ്രമിക്കുന്നത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

ഇന്ത്യൻ പ്രത്യാക്രമണം വളരെ നിയന്ത്രിതമാണ്. തീവ്രവാദ കേന്ദ്രങ്ങളിൽ മാത്രമാണ് ആക്രമണം നടത്തിയിട്ടുള്ളത്. സാധാരണക്കാരേയും ന​ഗരങ്ങളും ആക്രമിച്ചാൽ അതിശക്തമായി തിരിച്ചടിക്കും- അദ്ദേഹം വ്യക്തമാക്കി.

പഹ​ൽ​ഗാം ആക്രമണത്തിൽ പങ്കില്ലെന്നു പറഞ്ഞ് പാകിസ്ഥാൻ കൈ കഴുകുകയാണ്. പാകിസ്ഥാനിൽ ഭീകരർ ഇല്ലെന്നു പാക് ഇൻഫർമേഷൻ മന്ത്രി പറയുന്നു. എന്നാൽ ആ​ഗോള ഭീകരവാദത്തിന്റെ ഉറവിടമെന്ന പാകിസ്ഥാൻ കുപ്രസിദ്ധി തെളിയിക്കാനുള്ള രേഖകൾ ഇന്ത്യയ്ക്കു മാത്രമല്ല ലോകത്തിനാകെ ലഭ്യമാണ്.

ലോകത്തെ പലയിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളിലെ പാക് പങ്ക് തെളിഞ്ഞിട്ടുണ്ട്. ഉസാമ ബിൻലാദൻ എവിടെയായിരുന്നു എന്നും അയാളെ രക്തസാക്ഷി എന്നു വിളിച്ചത് ആരായിരുന്നുവെന്നു താൻ പറയേണ്ടതില്ലെന്നും വിക്രം മിസ്രി കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT