ന്യൂഡല്‍ഹി: പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മുന്‍ ഉപരാഷ്ടപതി ജഗ്ദീപ് ധന്‍ഖറെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പിസിആര്‍ വാഹനത്തില്‍ വീട്ടിലെത്തിച്ചെങ്കിലും ആരോഗ്യനില ആശങ്കജനകമായതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
75-കാരനായ മുന്‍ ഉപരാഷ്ട്രപതി കാര്‍ഡിയോ-ന്യൂറോ സെന്ററില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് എയിംസ് അധികൃതര്‍ ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തിറക്കിയിട്ടില്ല.
2022 ഓഗസ്റ്റ് മുതല്‍ 2025 ജൂലൈയില്‍ രാജിവെക്കുന്നത് വരെ ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ധന്‍ഖര്‍ സേവനമനുഷ്ഠിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates