പ്രേംപൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം എക്സ്
India

റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍, ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടല്‍; അപകടം ഒഴിവായി, അന്വേഷണം- വിഡിയോ

ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍. ഇത് ശ്രദ്ധയില്‍പ്പെട്ട ഗുഡ്‌സ് ട്രെയിന്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചതിനാല്‍ അപകടം ഒഴിവായി.

പ്രേംപൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. പാളത്തില്‍ വെച്ചിരിക്കുന്ന ശൂന്യമായ ഗ്യാസ് സിലിണ്ടര്‍ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഈ മാസം സംസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാന്‍പൂരില്‍ നിന്ന് അലഹബാദിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. അഞ്ച് ലിറ്റര്‍ ശേഷിയുള്ള സിലിണ്ടര്‍ കാലിയാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇത് ട്രാക്കില്‍ നിന്ന് നീക്കം ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇതിന് മുന്‍പ് സെപ്റ്റംബര്‍ എട്ടിന്, പ്രയാഗ്രാജില്‍ നിന്ന് ഭിവാനിയിലേക്ക് പോവുകയായിരുന്ന കാളിന്ദി എക്സ്പ്രസിന്റെ മുന്‍പില്‍ പാളത്തില്‍ നിന്നാണ് എല്‍പിജി സിലിണ്ടര്‍ കണ്ടെത്തിയത്. ട്രെയിന്‍ പാളം തെറ്റിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ശ്രമം. അടിയന്തരമായി നിര്‍ത്തുന്നതിന് മുന്‍പ് സിലിണ്ടറില്‍ ട്രെയിന്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സിലിണ്ടര്‍ പാളത്തില്‍ നിന്ന് തെറിച്ചു വീണു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

SCROLL FOR NEXT