പ്രതീകാത്മക ചിത്രം 
India

ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി; റോഡരികിലിട്ട് കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

അമ്മായിയ്‌ക്കൊപ്പം ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് ഒറ്റപ്പെട്ട സ്ഥലത്തുവച്ച് ഇവര്‍ വാഹനം തടഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: അമ്മായിയോടൊപ്പം ഓട്ടോയില്‍ യാത്ര ചെയ്യവെ കൗമാരക്കാരിയെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ഒരുകൂട്ടം ആളുകള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഏപ്രില്‍ 23ന് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. നാലു യുവാക്കള്‍ ചേര്‍ന്ന് ഓട്ടോ തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിയെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കുകയും റോഡ് സൈഡിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് വസ്ത്രങ്ങള്‍ വലിച്ചുകീറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ വിഡീയോ പകര്‍ത്തിയതായും പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ് സംഭവം.

പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അവരെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു. ചിത്രീകരിച്ച വീഡിയോ പ്രതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.

വീഡിയോ വൈറലായതിന് പിന്നാലെ പ്രതികള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കൂടാത പെണ്‍കുട്ടിയുടെ അമ്മായിയും പൊലീസില്‍ പരാതി നല്‍കിയിരുന്നതായും എഎസ്പി പറഞ്ഞു. അമ്മായിയ്‌ക്കൊപ്പം ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് ഒറ്റപ്പെട്ട സ്ഥലത്തുവച്ച് ഇവര്‍ വാഹനം തടഞ്ഞത്. പെണ്‍കുട്ടിയെ ലൈംഗികമായി പിഡിപ്പിച്ചത്. പീഡിപ്പിക്കുന്നതിന്റെ വീഡിയോ പ്രതികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT