പ്രതീകാത്മക ചിത്രം 
India

ബലാത്സംഗശ്രമം ചെറുത്ത 16 കാരിയെ ബലമായി സാനിറ്റൈസര്‍ കുടിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹവുമായി റോഡ് ഉപരോധിച്ച് പ്രതിഷേധം

പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബലാത്സംഗശ്രമം ചെറുത്ത പെണ്‍കുട്ടിയെ അക്രമി സംഘം സാനിറ്റൈസര്‍ കുടിപ്പിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയാണ് ദുരുണമായി കൊല ചെയ്യപ്പെട്ടത്. 

ജൂലൈ 27 നായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ, കേസിലെ മുഖ്യ പ്രതി ഉദേഷ് റാത്തോറും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി ശക്തമായി ചെറുത്തു നിന്നു.

ഇതേത്തുടര്‍ന്ന് നാലംഗ സംഘം പെണ്‍കുട്ടിയെക്കൊണ്ട് ബലമായി സാനിറ്റൈസര്‍ കുടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് രാഹുല്‍ ഭാട്ടി പറഞ്ഞു. പെണ്‍കുട്ടിയെ ആക്രമിക്കുന്നത് തടയാന്‍ വന്ന സഹോദരനെ പ്രതികള്‍ മര്‍ദ്ദിച്ച് അവശനാക്കി. 

പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സാനിറ്റൈസര്‍ കുടിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

സംഭവത്തില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കുട്ടിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതികളെ പിടികൂടുന്നതിനായി നാലു പൊലീസ് ടീമുകളെ നിയോഗിച്ചതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT