ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു സ്യൂട്ട്‌കേസിനുള്ളില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ഡല്‍ഹി ബുരാരി അജിത് വിഹാരിലാണ് സംഭവം. വഴിയോരത്ത് സ്യൂട്ട് കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്‌കേസില്‍ മൃതദേഹം കണ്ടെത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ബുരാരി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യവും കൊലപാതകത്തിന് പിന്നിലെ കാരണവും പൊലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates