പ്രതീകാത്മക ചിത്രം 
India

കോഫി ഫ്ലാസ്കിലും അടിവസ്ത്രത്തിന്റെ ലൈനിങിനുള്ളിലുമായി 3.8 കിലോ സ്വർണം കടത്തി; യുവതി അറസ്റ്റിൽ

കോഫി ഫ്ലാസ്കിലും, അടിവസ്ത്രങ്ങളുടെ ലൈനിങിനുള്ളിലും പാദരക്ഷകള്‍ക്കുള്ളിലും മസാലക്കുപ്പികളിലുമായിരുന്നു സ്വര്‍ണം കടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഷാര്‍ജയില്‍ നിന്നെത്തിയ കെനിയന്‍ സ്ത്രീകളുടെ കൈയില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ 3.8 കിലോ സ്വര്‍ണം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കെനിയന്‍ യുവതി അറസ്റ്റിലായത്.

സ്വര്‍ണം പിടികൂടുന്നതിന് മുന്‍പായി 18 കെനിയന്‍ സ്ത്രീകളെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കോഫി ഫ്ലാസ്കിലും, അടിവസ്ത്രങ്ങളുടെ ലൈനിങിനുള്ളിലും പാദരക്ഷകള്‍ക്കുള്ളിലും മസാലക്കുപ്പികളിലുമായിരുന്നു സ്വര്‍ണം കടത്തിയത്. കുപ്പികളില്‍ പൗഡറാക്കിയാണ് സ്വര്‍ണം കടത്തിയത്.

3. 8 കിലോ സ്വര്‍ണമാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. സ്വര്‍ണം കടത്തിയ കെനിയന്‍ യുവതിയെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ വിട്ടയച്ചതായും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT