പ്രതീകാത്മക ചിത്രം 
India

ഒരു വര്‍ഷത്തേക്ക് സൗജന്യ റേഷനുമായി മോദി സര്‍ക്കാര്‍

രണ്ടുരൂപ കിലോയ്ക്ക് ഈടാക്കിയിരുന്നത് സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത ഒരുവര്‍ഷം ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ വരുന്ന എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യും. കേന്ദ്രമന്ത്രി സഭായോഗത്തിന്റെതാണ് തീരുമാനം. അരിക്ക്‌ രണ്ടുരൂപ കിലോയ്ക്ക് ഈടാക്കിയിരുന്നത് സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു.

80 കോടിയോളം ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പദ്ധതിക്കായി പ്രതിവര്‍ഖഷം കേന്ദ്രസര്‍ക്കാര്‍ 2 ലക്ഷം കോടിരൂപ ചെലവിടും. ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ വരുന്ന ഒരാള്‍ക്ക് പ്രതിമാസം 5 കിലോ അരിയാണ് രണ്ടുരൂപാ നിരക്കില്‍ ലഭിക്കുന്നത്. ഗോതമ്പിന് മൂന്ന് രൂപയാണ് നിരക്ക്. അന്ത്യോദയ അന്നയോജനയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഇത് പ്രതിമാസം  35 കിലോയാണ്‌/

അതേസമയം ഡിസംബര്‍ 31ന് അവസാനിക്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന നീട്ടേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT