ഫയൽ ചിത്രം 
India

കൂടുതല്‍ മദ്യം ചോദിച്ചപ്പോള്‍ കൊടുത്തില്ല; സുഹൃത്തുക്കള്‍ നവവരനെ മര്‍ദ്ദിച്ചു കൊന്നു 

മദ്യം ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

അലിഗാര്‍ഹ്: വിവാഹിതനായി മണിക്കൂറുകള്‍ക്കകം നവവരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. സുഹൃത്തുക്കള്‍ കുടുതല്‍ മദ്യം ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുപിയിലെ അലിഗാര്‍ഹിന് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം. 28കാരനായ ബാബ്ലു എന്നയാളാണ് മരിച്ചത്. 

വിവാഹശേഷം സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ബാബ്ലു. മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കള്‍ വരനോട് കൂടുതല്‍ മദ്യം എത്തിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. മദ്യം ലഭിക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചെങ്കിലും സുഹൃത്തുക്കള്‍ തര്‍ക്കിക്കുകയിരുന്നു. വാക്കേറ്റം ഒടുവില്‍ ബാബ്ലുവിന്റെ കൊലപാതകത്തിലാണ് കലാശിച്ചത്. യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആഴത്തില്‍ മുറിവേറ്റിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. 

സംഭവത്തില്‍ പ്രധാന പ്രതിയായ രാംഖിലാഡി എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചെന്നും ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുസ്ലീങ്ങള്‍ വേണ്ടെന്ന് ഒരു ഹിന്ദു വിചാരിച്ചാല്‍ അയാള്‍ ഹിന്ദുത്വത്തിന്റെ സത്തയോട് നീതി പുലര്‍ത്തുന്നില്ല'

നേപ്പാള്‍ മിന്നല്‍ പ്രളയം; കാണാമറയത്ത് 49 ഇന്ത്യക്കാര്‍, ബിഹാറില്‍ 5,600 പേരെ ഒഴിപ്പിച്ചു

69 ഫ്‌ലോട്ടുകള്‍, 99 കലാരൂപങ്ങള്‍; ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം, തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഉപ്പും മധുരവും കൂടിയാല്‍ പാക്കറ്റ് ഭക്ഷണങ്ങളില്‍ റെഡ് വാണിങ് അടയാളം നിര്‍ബന്ധം; മുന്നറിയിപ്പ് വലിയ അക്ഷരത്തില്‍ വേണം

ഖത്തറില്‍ സ്‌കൂളുകള്‍ ഇന്ന് തുറക്കും; 4.19 ലക്ഷം വിദ്യാര്‍ഥികള്‍, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍