സഹ്‌ദേവ് സിങ് ഗോഹില്‍ എക്‌സ്
India

വ്യോമസേന ആസ്ഥാനങ്ങളുടെ ഫോട്ടോകളും വിഡിയോയും പാകിസ്ഥാന്‍ യുവതിക്ക് ചോര്‍ത്തി; ഗുജറാത്തില്‍ ഒരാള്‍ അറസ്റ്റില്‍

മെയ് 1ന് പ്രാഥമിക അന്വേഷണത്തിനായി ഇയാളെ വിളിച്ചു വരുത്തിയപ്പോഴാണ് പാകിസ്ഥാന്‍ ഏജന്റായി പ്രവര്‍ത്തിച്ച യുവതി ഫോട്ടോകളും വിഡിയോകളും ആവശ്യപ്പെട്ടതായി എസ്ടിഎഫ് കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവെച്ചതിനെത്തുടര്‍ന്ന് ഗുജറാത്ത് സ്വദേശിയായ ഒരാള്‍ അറസ്റ്റില്‍. കച്ച് നിവാസിയായ സഹ്‌ദേവ് സിങ് ഗോഹില്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകനായി ജോലി ചെയ്തിരുന്നയാളാണെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കെ സിദ്ധാര്‍ഥ് പറഞ്ഞു.

ഈ വര്‍ഷമാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. 28 കാരിയായ അദിതി ഭരദ്വാജ് എന്ന യുവതിയുമായി ഇയാള്‍ പരിചയത്തിലാവുകയും നിര്‍മാണത്തിലിരിക്കുന്നതും പുതിയതുമായ വ്യോമസേനയുടേയും ബിഎസ്എഫ് സൈറ്റുകളുടേയും ഫോട്ടോകളും വിഡിയോകളും ഇയാള്‍ അയച്ചു കൊടുക്കുകയും ചെയ്തു. മെയ് 1ന് പ്രാഥമിക അന്വേഷണത്തിനായി ഇയാളെ വിളിച്ചു വരുത്തിയപ്പോഴാണ് പാകിസ്ഥാന്‍ ഏജന്റായി പ്രവര്‍ത്തിച്ച യുവതി ഫോട്ടോകളും വിഡിയോകളും ആവശ്യപ്പെട്ടതായി എസ്ടിഎഫ് കണ്ടെത്തിയത്.

2025ന്റെ തുടക്കത്തില്‍ അദ്ദേഹം തന്റെ ആധാര്‍ കാര്‍ഡില്‍ ഒരു സിം കാര്‍ഡ് വാങ്ങുകയും അദിതി ഭരദ്വാജിന് മെസേജ് അയക്കുകയും ചെയ്തു. തുടര്‍ന്ന് എല്ലാ ഫോട്ടോകളും വിഡിയോകളും അയച്ച് കൊടുക്കുകയും ചെയ്തു. ഫോറന്‍സിക് പരിശോധനയില്‍ നമ്പര്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് കണ്ടെത്തി. അജ്ഞാതനായ ഒരാള്‍ ഗോഹിലിന് 40,000 രൂപ പണമായി നല്‍കിയതായും സിദ്ധാര്‍ഥ് പറഞ്ഞു. പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ചാരപ്രവൃത്തി നടത്തിയ നിരവധിപേരാണ് പിടിയിലാകുന്നത്. പത്തിലധികം പേര്‍ ഇതിനിടയില്‍ അറസ്റ്റിലായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'