Gujarat youth murders 20-year-old student by slitting her throat 
India

സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തത് പ്രകോപനം; 20 കാരിയെ പട്ടാപകല്‍ യുവാവ് കഴുത്തറുത്ത് കൊന്നു

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന മോഹിത് സിദ്ധാപാര (22) എന്നയാളെ പൊലീസ് പിടികൂടി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തതില്‍ പ്രകോപിതനായി യുവതിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. ഗുജറാത്തിലെ കച്ച് മേഖലയിലെ ഭുജിലാണ് സംഭവം. 20 കാരിയായ ബിസിഎ വിദ്യാര്‍ഥിനി സാക്ഷിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന മോഹിത് സിദ്ധാപാര (22) എന്നയാളെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ ആയിരുന്നു ആക്രമണം അരങ്ങേറിയത്.

കച്ചിലെ എയര്‍പോര്‍ട്ട് റിങ്ങ് റോഡിലെ ശങ്കര്‍ കൊളേജ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന കുട്ടിയെ താമസ സ്ഥലത്ത് നിന്നും വിളിച്ചിറക്കിയാണ് ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സുഹൃത്തായ കുട്ടിയ്ക്കും യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തതില്‍ വിശദീകണം തേടിയായിരുന്നു യുവാവ് പെണ്‍കുട്ടിയെ താമസ സ്ഥലത്ത് നിന്നും വിളിച്ചിറക്കിയത്. ഇരുവരും സംസാരിക്കുന്നതിനിടെ മോഹിതുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി നിലപാട് എടുത്തതായിരുന്നു പ്രകോപനമായത്. തര്‍ക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കത്തി പുറത്തെടുത്ത് മോഹിത്ത് പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. യുവാവിനെ തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്നും മോഹിത്ത് ബൈക്കുമായി കടന്നുകളയുകയും ചെയ്തു. കൊളേജ് അധികൃതര്‍ എത്തിയാണ് രണ്ട് വിദ്യാര്‍ഥികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗാന്ധിധാമിലെ ഭരത്‌നഗര്‍ സ്വദേശികളാണ് മരിച്ച പെണ്‍കുട്ടിയും ആക്രമിച്ച യുവാവും. പെണ്‍കുട്ടിയും മോഹിതും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍, പെണ്‍കുട്ടി അടുത്തിടെ യുവാവുമായി അകന്നതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ബ്ലോക്ക് ചെയ്യ്തത്.

A brutal crime has shocked Bhuj, Gujarat, where a 20-year-old BCA student was murdered by her neighbour after she blocked him on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

ഫാമിലി മാൻ സീസൺ 3 വരുന്നു; എവിടെ, എപ്പോൾ കാണാം

SCROLL FOR NEXT